പാരീസ്: ജൂലെെ 22 ലോകത്ത് ഏറ്റവും ചൂടേറിയ ദിവസമെന്ന് യൂറോപ്യൻ യൂണിയന്‍ കാലാവസ്ഥ നിരീക്ഷകർ. കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവയുടെ വലിയ ഭാഗങ്ങളില്‍ പൊള്ളുന്ന താപനിലയാണ് അനുഭവിച്ചത്.
യൂറോപ്യൻ യൂണിയന്‍റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം ആഗോളതലത്തിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമായി ജൂലൈ 22. തിങ്കളാഴ്ചത്തെ ആഗോള ശരാശരി ഉപരിതല വായുവിന്‍റെ താപനില 17.15 ഡിഗ്രി സെൽഷ്യസ് (62.9 ഡിഗ്രി ഫാരൻഹീറ്റ്) ആയിരുന്നു. ഇത് 1940 വരെയുള്ള റെക്കോർഡുകളിലെ ഏറ്റവും ചൂടേറിയ ദിവസമാണ്.
ജൂലെെ 21ന് താപനില 17.09 ഡിഗ്രി സെൽഷ്യസിൽ (62.76 ഡിഗ്രി ഫാരൻഹീറ്റ്) എത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗങ്ങളും വെള്ളപ്പൊക്കവും എന്നിവയാണ് പ്രധാനമായും തീവ്ര കാലാവസ്ഥ സംഭവങ്ങൾക്ക് കാരണമാകുന്നതെന്നാണ് അനുമാനം.