വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്‍റ് സ്ഥാനമൊഴിയാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 1500ഓളം പേര്‍ക്ക് ശിക്ഷയിളവ് നല്‍കി ജോ ബൈഡൻ. നാല് ഇന്തോ-അമേരിക്കൻ പൗരന്മാരുള്‍പ്പടെയുള്ളവരുടെ ഹര്‍ജി പരിഗണിച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ നടപടി. അക്രമരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 പേരുടെ ദയാവായ്‌പിനുള്ള അപേക്ഷയും ബൈഡൻ സ്വീകരിച്ചു.
ഈ നടപടിയോടെ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മാപ്പുനല്‍കി ചരിത്രം കുറിക്കുന്ന യുഎസ് പ്രസിഡന്‍റായും ബൈഡൻ മാറി. അക്രമരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കൊവിഡ് കാലത്ത് ജയിലുകളില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റിയവരും ഉള്‍പ്പടെയുള്ളവര്‍ക്കാണ് ശിക്ഷയിളവ്. വീട്ടുതടങ്കലില്‍ കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും പൂര്‍ത്തിയാക്കിവര്‍ക്കാണ് ഇളവ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് ശിക്ഷയിളവ് നല്‍കുമെന്നും ബൈഡൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചെയ്‌ത തെറ്റുകളില്‍ പശ്ചാത്താപമുള്ളവരോട് കരുണ കാണിക്കണം. ആ തെറ്റ് തിരുത്താൻ അവര്‍ക്ക് വീണ്ടും അവസരം നല്‍കുക. ഇതായിരിക്കാം അവരോട് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം. പ്രസിഡന്‍റ് എന്ന നിലയ്‌ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടയാളാണ് താൻ എന്നും ബൈഡൻ പറഞ്ഞു.
മീര സച്ച്ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്‌ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കക്കാര്‍. കാൻസര്‍ സെന്‍ററില്‍ തട്ടിപ്പ് നടത്തിയെന്നതിന്‍റെ പേരിലാണ് മീര സച്ച്‌ദേവയെ 2012ല്‍ കോടതി ശിക്ഷിച്ചത്. 2012, 2013 വര്‍ഷങ്ങളില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയായിരുന്നു മറ്റ് മൂന്ന് പേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
Also Read : സ്ഥാനാരോഹണ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്‍റിനെ ക്ഷണിച്ച് ട്രംപ്