ഐക്യരാഷ്‌ട്രസഭ: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു. മറ്റുള്ളവര്‍ക്ക് മേല്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ കര്‍മ്മഫലം ഇസ്ലാമാബാദ് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഐക്യരാഷ്‌ട്ര പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പ്രസംഗിക്കവെ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയാണ്, പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകര നയങ്ങള്‍ ഒരിക്കലും വിജയിക്കില്ല. ശിക്ഷകളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഒരിക്കലും അവര്‍ക്ക് കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവൃത്തികള്‍ക്ക് തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യാന്തര വേദിയില്‍ ആദ്യമായാണ് ഇന്ത്യ ഇത്രയും കരുത്തുറ്റ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Our Statement at the General Debate of the 79th session of #UNGA.#UNGA79 https://t.co/wBoRKOClS4
— Dr. S. Jaishankar (@DrSJaishankar) September 28, 2024
പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും നയതന്ത്ര പ്രതിനിധിയും ഇന്ത്യയ്ക്കെതിെര നടത്തിയ കടുത്ത ആക്രമണങ്ങള്‍ ജയശങ്കർ തള്ളി. ഇസ്ലാമാബാദ് ഇത്തരം ഭ്രാന്തുകള്‍ അവിടുത്തെ ജനങ്ങളിലേക്ക് പകരുകയാണെന്ന് ഇസ്ലാമാബാദിന്‍റെ ഭീകരതയോടുള്ള പ്രത്യയശാസ്‌ത്ര പ്രതിബദ്ധത ചൂണ്ടിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു. അവരുടെ മൊത്ത ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും ഭീകരതയുടെ രൂപത്തിലാകും കണക്കാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അവരുടെ രാജ്യത്ത് സംഭവിക്കുന്നതിന് ലോകത്തെ കുറ്റം പറയാനാകില്ല. അവരവര്‍ ചെയ്‌ത തെറ്റിന്‍റെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്നും പാകിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും മതപരമായ ഭിന്നതകളും സാമ്പത്തിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ജയശങ്കർ പറഞ്ഞു. ഭീകരതയെ പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെന്നും അദ്ദേഹം വ്യക്‌തമാക്കി.
കാര്യങ്ങള്‍ കൈവിട്ട് പോയതോടെ പല രാജ്യങ്ങള്‍ക്കും പിന്നാക്കം പോകേണ്ടി വന്നു. ചിലര്‍ ബോധപൂര്‍വമുള്ള തെരഞ്ഞെടുക്കലുകള്‍ നടത്തി. പാകിസ്ഥാന്‍റെ തെറ്റുകള്‍ മറ്റുള്ളവരെയും ബാധിച്ചു. പാകിസ്ഥാനിലെ ഭീകരരെ ചൈന സംരക്ഷിക്കുന്നുവെന്ന ആരോപണവും ജയശങ്കർ ഉയര്‍ത്തി.
ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ ഭീകരതയെ ഉപയോഗിച്ചെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഭാവിക മംഗളാനന്ദയും ആരോപിച്ചിരുന്നു. അതേസമയം ഇന്ത്യ കശ്‌മീരില്‍ തങ്ങളുടെ സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നുവെന്നായിരുന്നു ഷെഹബാസ് ഷെരീഫിന്‍റെ ആരോപണം.
2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ സാധാരണ ഉഭയകക്ഷി ബന്ധമാണ് കാംക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നതാണ്. ഭീകരതയില്‍ നിന്ന് മുക്തമായ ഒരു പരിസ്ഥിതി രാജ്യത്ത് സൃഷ്‌ടിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നതിന്‍റെ തെളിവുകള്‍ ഇന്ത്യ പല രാജ്യാന്തര വേദികളിലും ഹാജരാക്കിയിരുന്നു.
Also Read; യുഎന്നില്‍ പാക് പ്രധാനമന്ത്രിയുടെ വായടപ്പിച്ച ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ; ആരാണ് ഭവിക മംഗളാനന്ദന്‍