കാഠ്‌മണ്ഡു: നേപ്പാളിൽ എയർ ഡൈനാസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേര്‍ മരിച്ചു. ഹെലികോപ്‌റ്ററിന്‍റെ പൈലറ്റും ചൈനയില്‍ നിന്നുള്ള നാല് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 7) ഉച്ചയോടെയാണ് സംഭവം.
കാഠ്‌മണ്ഡുവിൽ നിന്ന് സയബ്രുബേസിയിലേക്ക് പോകാനായി പറന്നുയര്‍ന്ന ഹെലികോപ്‌റ്ററാണ് തകര്‍ന്നത്. നിയന്ത്രണം നഷ്‌ടപ്പെട്ട് കോപ്‌റ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. പറന്നുയര്‍ന്ന് ഏകദേശം മൂന്ന് മിനിറ്റുകൾക്കുളളിൽ തന്നെ ഹെലികോപ്റ്ററുമായുളള ബന്ധം നഷ്‌ടപ്പെട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നുവകോട്ട് ജില്ലയിലാണ് കോപ്റ്റർ തകർന്നുവീണതെന്ന് പൊലീസ് വക്താവ് ഡാൻ ബഹാദൂർ കാർക്കി പറഞ്ഞു. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി നുവകോട്ട് ജില്ല ഓഫിസർ രാം കൃഷ്‌ണ അധികാരിയും വ്യക്തമാക്കി.
Also Read: ഹെലികോപ്‌റ്റര്‍ തകര്‍ന്ന് മുന്‍ ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര കൊല്ലപ്പെട്ടു