ഇസ്രയേല്‍ : ടെൽ അവീവിൽ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകുയം ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ആക്രമണകത്തിന് മുന്നോടിയായി ഉണ്ടാകേണ്ട ഇസ്രയേലിന്‍റെ അടിയന്തര മുന്നറിയിപ്പ് സൈറണുകൾ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെക്കൻ ലെബനനിൽ ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഹബീബ് മഅത്തൂക്കിനെ വധിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചതിന് ഏതാനും മണിക്കൂറുകൾക്കകമാണ് ഇസ്രയേലിന് നേരെ ആക്രമണമുണ്ടായത്.