ടോക്കിയോ : ജപ്പാനിലെ ഇഷിക്കാവ പ്രിഫെക്‌ചറിൽ ഭൂചലനം. തിങ്കളാഴ്‌ച രാവിലെ 6:31 നാണ് ഭൂചലനം ഉണ്ടായത്. ഭൂനിരപ്പിന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവസ്ഥാനം. ഭൂകമ്പമാപിനിയിൽ 5.9 തീവ്രതയിലുളള ഭൂചലനമാണ് രേഖപ്പെടുത്തിയത്.
നിഗറ്റ പ്രിഫെക്‌ചറിലെ പ്രദേശങ്ങളില്‍ നാല് തീവ്രതയും രേഖപ്പെടുത്തി. സുനാമി സാധ്യതയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂകമ്പത്തെത്തുടർന്ന് ഈസ്റ്റ് ജപ്പാൻ റെയിൽവേയില്‍ വൈദ്യുതി തടസം നേരിട്ടത് കാരണം ഹോകുരികു ഷിൻകാൻസെൻ ജോറ്റ്സു ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ താത്‌കാലികമായി നിർത്തിവച്ചു. രാവിലെ 6:50ന് സർവീസ് പുനരാരംഭിച്ചു.
Also Read: ദക്ഷിണ കൊറിയയിലേക്ക് മനുഷ്യ വിസർജ്യമുൾപ്പെടെയുള്ള മാലിന്യം നിറച്ച ബലൂണുകൾ അയച്ച് ഉത്തര കൊറിയ