ETV Bharat / international

ദീപാവലി ആഘോഷിച്ച് ക്യാപിറ്റോൾ; തെരഞ്ഞെടുപ്പിന് ശേഷം യുഎസ് കോൺഗ്രസിൽ നടക്കുന്ന ആദ്യ പ്രധാന പരിപാടി - DIWALI AT CAPITOL HILL

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, സിഖ്‌സ് ഫോർ അമേരിക്ക തുടങ്ങിയ ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പുകൾക്കൊപ്പം ബാപ്‌സ് സ്വാമിനാരായണ മന്ദിറും ചേർന്നാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്.

PRIME MINISTER NARENDRA MODI  INDIAN AMERICANS DIWALI CELEBRATION  US PRESIDENTIAL ELECTIONS  ക്യാപ്പിറ്റോൾ ദീപാവലി ആഘോഷം
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 5:39 PM IST

വാഷിങ്‌ടൺ: ദീപാവലി ആഘോഷിച്ച് ക്യാപിറ്റോൾ. ദീപാവലി ആഘോഷത്തിൽ നിയമ നിർമാതാക്കളും പ്രമുഖ ഇന്ത്യൻ അമേരിക്കക്കാരും പങ്കുചേർന്നു. കഴിഞ്ഞാഴ്‌ച നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം യുഎസ് കോൺഗ്രസിലെ ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, സിഖ് ഫോർ അമേരിക്ക, ജെയിൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ആർട്ട് ഓഫ് ലിവിങ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ അമേരിക്കൻ സംഘടനകളുമായി സഹകരിച്ച് ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിറാണ് ചൊവ്വാഴ്‌ച (നവംബർ 12) 'ദീപാവലി അറ്റ് ക്യാപിറ്റോൾ ഹിൽ' എന്ന പരിപാടി സംഘടിപ്പിച്ചത്.

അമേരിക്ക കുടിയേറ്റക്കാരുടെ നാടാണെന്നും ലോകമെമ്പാടുമുള്ള ആളുകൾ ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദീപാവലി ആഘോഷത്തിടെ സെനറ്റർ റാൻഡ് പോൾ പറഞ്ഞു. അമേരിക്കയെ മഹത്തായ രാജ്യമാക്കാനാണ് എല്ലാവരും ഇവിടെ ഒത്തുചേരുന്നുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ നിയമാനുസൃതമായ കുടിയേറ്റത്തിൻ്റെ വക്താവാണ്. കുടിയേറ്റം വിപുലീകരിക്കാൻ ധാരാളം ബില്ലുകൾ നിലവിലുണ്ട്. ഞാൻ അതിനായി പ്രവർത്തിക്കാൻ പോകുകയാണെന്നും, എല്ലാവർക്കും നല്ലൊരു ദീപാവലി ആശംസിക്കുന്നുവെന്നും' സെനറ്റർ റാൻഡ് പോൾ വ്യക്തമാക്കി.

ദീപാവലി ആഘോഷത്തിനിടെ ഇന്ത്യൻ അമേരിക്കക്കാരെ അഭിവാദ്യം ചെയ്‌തുകൊണ്ട് മിസിസിപ്പി സെനറ്റർ സിൻഡി ഹൈഡ് സ്‌മിത്തും സംസാരിച്ചു. ഈ രാജ്യത്തിന് സമൃദ്ധി നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പുതിയതായി എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും ജീവിതത്തിൽ വിജയിക്കണമെന്ന ലക്ഷ്യമുള്ളവർക്കും വേണ്ടിയുള്ള രാജ്യമാണിതെന്ന് ഹൈഡ് സ്‌മിത്ത് പറഞ്ഞു.

അതേസമയം രാജ്യത്ത് സുസ്ഥിരമായ ഒരു അന്തരീക്ഷം വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മികച്ച സമ്പദ് വ്യവസ്ഥയാണ് നമുക്കാവശ്യം. മാത്രമല്ല നിങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കാൻ സുരക്ഷിതമായ ഒരു സ്ഥലം ഉണ്ടാക്കിയെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മാസം മിഷിഗണിലെ പതിമൂന്നാം കോൺഗ്രസ് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസുകാരനാണ് താനേദാർ. അദ്ദേഹത്തിന്‍റെ ആദ്യ ടേമിൽ തന്നെ ഹിന്ദു, സിഖ്, ജൈന, ബുദ്ധ സംഘങ്ങൾ രൂപീകരിക്കാൻ കഴിഞ്ഞു. 'ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഞാൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്ന് പ്രവർത്തിക്കുകയും അമേരിക്കയിൽ ഉടനീളം നമ്മുടെ സമൂഹം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായി നടപടി സ്വീകരിക്കണമെന്നും താൻ അറിയിച്ചിട്ടുണ്ടെന്ന്' താനേദാർ പറഞ്ഞു. അതേസമയം ലോംഗ് ഐലൻഡിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെ കുറിച്ച് ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം ടോം സൗസി പരാമർശിച്ചു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ അഭിസംബോധന ചെയ്‌തത് കോൺഗ്രസ് അംഗമായ ഡാൻ മ്യൂസർ അനുസ്‌മരിച്ചു. മുൻ ഹൗസ് മെജോറിറ്റി ലീഡർ കോൺഗ്രസ് അംഗം സ്‌റ്റെനി ഹോയർ, രാജ്യത്തിൻ്റെ പുരോഗതിയിലെ ഇന്ത്യൻ അമേരിക്കക്കാരുടെ സംഭാവനകളെ അഭിനന്ദിച്ചു.

'ഈ ദീപാവലിയിൽ, നിങ്ങളോരോരുത്തർക്കും നന്ദി അറിയിക്കാനാണ് ഞാൻ ഇവിടെ വന്നത്. ഇന്ത്യയിൽ നിന്ന് വന്നവരും അമേരിക്കയെ സ്നേഹിക്കുന്നവരും നമ്മുടെ സഹ പൗരന്മാരെ സേവിക്കുന്നവരുമായ നിങ്ങൾ രാജ്യത്തിന്‍റെ പുരോഗതിയുടെ വലിയൊരു ഭാഗമാണ്' എന്നും അദ്ദേഹം പറഞ്ഞു.

Also Read: ട്രംപിന്‍റെ വിശ്വസ്‌തൻ മാറ്റ് ​ഗെയ്‌റ്റ്സ് അറ്റോർണി ജനറൽ; പുതിയ ക്യാബിനറ്റ് പ്രഖ്യാപിച്ചു, മലയാളിക്കും ചുമതല, അറിയാം വിശദമായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.