ETV Bharat / international

കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി സിംഗപ്പൂരും തായ്‌വാനും - Constellar and MY Exhibition

author img

By ANI

Published : Aug 27, 2024, 6:41 PM IST

നിലവിൽ 122 കമ്പനികളും 140 കോടി അമേരിക്കന്‍ ഡോളർ മൂല്യമുള്ള ഫണ്ടുകളുമുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭക്ഷ്യ സാങ്കേതിക ആവസവ്യവസ്ഥ സിംഗപ്പൂരിലുണ്ട്

AGRI FOOD TECHNOLOGY AQUACULTURE  TAIWAN SMART AGRIWEEK  SINGAPORE AND TAIWAN REGION  AGRI FOOD SCIENTIFIC SYMPOSIUM
Constellar and MY Exhibition (ANI Bharat)

സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിലെയും തായ്‌വാൻ മേഖലയിലെയും കാര്‍ഷിക-ഭക്ഷ്യ സാങ്കേതിക, മത്സ്യകൃഷി മേഖലകള്‍ക്ക് കരുത്ത് പകരാന്‍ തന്ത്രപരമായ പങ്കാളിത്തവുമായി കോൺസ്റ്റല്ലറും മൈ എക്‌സിബിഷൻ കമ്പനിയും. ഈ സഹകരണം ഏഷ്യയിലെ കാർഷിക വ്യവസായത്തിന്‍റെ പുരോഗതി, നൂതനത്വം, സുസ്ഥിരത, സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യത്തിലൂന്നിയാണ്. നിലവിൽ 122 കമ്പനികളും 140 കോടി അമേരിക്കന്‍ ഡോളർ മൂല്യമുള്ള ഫണ്ടുകളുമുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭക്ഷ്യ സാങ്കേതിക ആവസവ്യവസ്ഥ സിംഗപ്പൂരിലുണ്ട്.

എല്ലാ കമ്പനികളുടെയും 45 ശതമാനവും മേഖലയ്ക്കുള്ള ഫണ്ടിങ്ങിൽ 38 ശതമാനവുമാണ് 2013 മുതൽ സമാഹരിച്ചത്. ഈ മേഖലയ്ക്ക് നവീകരണ ഇൻകുബേഷൻ, എൻഡ്-ടു-എൻഡ് ടെസ്റ്റിങ്, അഗ്രിഫുഡ്, അക്വാകൾച്ചർ സാങ്കേതികവിദ്യകൾ സ്വീകരിക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകാൻ സിംഗപ്പൂരിനെ ഇത് പ്രാപ്‌തമാക്കുന്നു. പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ധനസമാഹരണത്തിനും ലാബ്-പൈലറ്റ് സ്‌കെയിൽ സഹായം തേടുന്നതിനും സിംഗപ്പൂരിന്‍റെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും നവീകരണ കേന്ദ്രങ്ങളും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും അനുയോജ്യമായ കേന്ദ്രമായി സിംഗപ്പൂരിനെ മുന്നോട്ട് വയ്ക്കുന്നു.

AGRI FOOD TECHNOLOGY AQUACULTURE  TAIWAN SMART AGRIWEEK  SINGAPORE AND TAIWAN REGION  AGRI FOOD SCIENTIFIC SYMPOSIUM
agri-food-technology (ANI)

കാർഷിക മേഖലയുമായി ഈ ശക്തികളെ സമന്വയിപ്പിച്ചുകൊണ്ട് കാർഷിക വ്യവസായ പുരോഗതിയിലും ഭാവിയിലും ഒരു നേതാവെന്ന നിലയിൽ തായ്‌വാൻ ഒരു അതുല്യമായ സ്ഥാനം നേടിക്കഴിഞ്ഞു. ഐടി, ഹൈടെക് വ്യവസായങ്ങൾ, ബയോടെക്നോളജി, ഗവേഷണം എന്നിവയിലെ അസാധാരണമായ സംഭാവനകളോടെ, തായ്‌വാൻ അന്താരാഷ്‌ട്ര അംഗീകാരവും വ്യതിരിക്തമായ നേതൃത്വപരമായ റോളും നേടി. ഈ സാങ്കേതിക നേട്ടങ്ങൾ കൃഷിയിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്നു. ഭക്ഷ്യ സ്വയംപര്യാപ്‌തത വർധിപ്പിക്കുക മാത്രമല്ല, നൂതന സാങ്കേതിക വിദ്യകളിലൂടെയും മാനേജ്മെന്‍റ് രീതികളിലൂടെയും കാലാവസ്ഥയും പാരിസ്ഥിതിക വെല്ലുവിളികളും അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈ സമീപനം കമ്പോള-പ്രേരിതവും സുരക്ഷിതവും വിശ്വസനീയവും സുസ്ഥിരവും കണ്ടെത്താവുന്നതുമായ കാർഷിക ഉത്‌പന്നങ്ങളുടെ ഉൽപാദനം ഉറപ്പാക്കുന്നു. ഇത് ലോക ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാന്‍ അനുവദിക്കുന്നു.

കോൺസ്റ്റല്ലർ അഗ്രി-ഫുഡ് ടെക് എക്‌സ്‌പോ ഏഷ്യ (AFTEA), മൈ എക്‌സിബിഷൻ കമ്പനി ലിമിറ്റഡ് തായ്‌വാൻ സ്‌മാർട്ട് അഗ്രിവീക്കും (TSA) ഇന്‍റര്‍നാഷണൽ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് എക്‌സ്‌പോ തായ്‌വാനും (IAFET) സംഘടിപ്പിക്കുന്നു." മൈ എക്‌സിബിഷനോടൊപ്പം ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്നും കോൺസ്റ്റലർ ചീഫ് എക്‌സിക്യൂട്ടീവ് (മാർക്കറ്റ്) പോൾ ലീ പറഞ്ഞു. ഈ പങ്കാളിത്തം വ്യവസായ പങ്കാളികളെ കൺവീനിങ് ചെയ്യുന്നതിനുള്ള കോൺസ്റ്റല്ലറുടെ കാഴ്‌ചപ്പാട് ശക്തിപ്പെടുത്തുക മാത്രമല്ല, അഗ്രിഫുഡ് ടെക്, അക്വാകൾച്ചർ മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നു.

രണ്ട് ഓർഗനൈസേഷനുകളുടെയും സംയോജിത ശക്തികൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, AFTEA, TSA, IAFET എന്നിവ വ്യവസായ രംഗത്തെ പ്രമുഖരായ പ്ലാറ്റ്‌ഫോമുകളായി മാറും. സുരക്ഷിതവും സുസ്ഥിരവും കാലാവസ്ഥ-സൗഹൃദവുമായ കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പാത നെറ്റ്‌വർക്ക്, നവീകരിക്കുക, ത്വരിതപ്പെടുത്തുക, മറ്റ് വിപണികളിൽ നിന്നുള്ള സമാന ചിന്താഗതിക്കാരായ സംഘാടകരെ ഞങ്ങളോടൊപ്പം ചേരുന്നതിനും വ്യവസായത്തെ വളർത്തുന്നതിനും ശക്തമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിനും ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് മൈ എക്‌സിബിഷൻ കമ്പനി ലിമിറ്റഡിന്‍റെ ജനറൽ മാനേജർ ഐറിൻ ലിയു പറഞ്ഞു.

ഈ വർഷം തായ്‌വാൻ സ്‌മാർട്ട് അഗ്രിവീക്കിന്‍റെ പത്താം വാർഷികമാണ്. കാർഷിക മേഖലയിൽ സാങ്കേതികവിദ്യ കൂടുതൽ പങ്ക് വഹിക്കുന്നതിനാൽ പരിപാടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കാർഷിക വിതരണ ശൃംഖലയുടെ അഞ്ച് പ്രധാന മേഖലകളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഗ്രിടെക്, ലൈവ്സ്റ്റോക്ക് & ഫീഡ് ടെക്, അക്വാ & ഫിഷറീസ് ടെക്, അഗ്രിഫ്രഷ്, സുസ്ഥിര കാർഷിക സാങ്കേതികവിദ്യ. വിത്ത് മുതൽ ഭക്ഷണം വരെ, നൂതന ഉപകരണങ്ങൾ, സാങ്കേതികതകൾ, പരിഹാരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന മുഴുവൻ വിതരണ ശൃംഖലയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐറിന്‍ പറഞ്ഞു.

സമീപ വർഷങ്ങളിൽ ഭക്ഷ്യ ഉത്‌പാദനവും സുരക്ഷ വെല്ലുവിളികളും നേരിടുന്നതിൽ സിംഗപ്പൂർ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഇത് '30 ബൈ 30' ഭക്ഷ്യ നയത്തിലേക്ക് നയിച്ചു. കോൺസ്റ്റല്ലറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം സിംഗപ്പൂരും തായ്‌വാൻ മേഖലയും തമ്മിലുള്ള കാർഷിക സാങ്കേതിക വിനിമയം വർധിപ്പിക്കുക മാത്രമല്ല, തെക്കൻ വിപണികളിലേക്ക് തായ്‌വാന്‍റെ സാങ്കേതികവിദ്യയുടെ പുരോഗതി വേഗത്തിലാക്കുക കൂടിയാണ്. ഈ സഹകരണം ഏഷ്യയിലെ അഗ്രി-ടെക് മേഖലയിൽ സാങ്കേതികവിദ്യയും വിപണിയും സമന്വയിപ്പിക്കാൻ സഹായിക്കും.

കോൺസ്റ്റെല്ലർ:

കോൺസ്റ്റെല്ലർ, ബിസിനസുകളെ സമന്വയിപ്പിക്കുന്നതിനും ആശയങ്ങൾ കണ്ടെത്തുന്നതിനും സുസ്ഥിരമായ ബിസിനസ് വളർച്ചയ്ക്കും ആഗോള സ്വാധീനത്തിനും അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുമുള്ള ഏഷ്യയിലെ സംരംഭമാണിത്. ചൈനയിലും മലേഷ്യയിലും പ്രാദേശിക സ്വാധീനമുള്ള സിംഗപ്പൂർ ആസ്ഥാനമാക്കി, ആഗോള വിപണികളെ ബന്ധിപ്പിക്കുന്ന പ്രധാന വ്യവസായങ്ങൾക്കായി വ്യാപാരവും ഉപഭോക്തൃ പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നു.

സിംഗപ്പൂരില്‍ യോഗങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും കൺവെൻഷനുകൾക്കും എക്‌സിബിഷനുകൾക്കുമായി (MICE) നിർമ്മിച്ച വേദിയായ സിംഗപ്പൂർ എക്‌സ്‌പോയും ഇവര്‍ നിയന്ത്രിക്കുന്നു. MICE വ്യവസായത്തിലെ ബൗദ്ധിക സ്വത്തുക്കളുടെ (IP) സമഗ്രമായ പോർട്ട്‌ഫോളിയോ വഴി ക്രോസ്-ഇൻഡസ്ട്രി സഹകരണവും നവീകരണവും പ്രാപ്‌തമാക്കുന്നതിന് സ്വാധീനമുള്ള നെറ്റ്‌വർക്കുകൾ സജീവമാക്കി, ഏഷ്യയിലെ ഒരു ആഗോള നേതാവാകുക എന്നതാണ് കോണ്‍സ്റ്റല്ലെറിന്‍റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് Constellar.co സന്ദർശിക്കുക.

മൈ എക്‌സിബിഷൻ:

2014ൽ സ്ഥാപിതമായ കമ്പനിയാണിത്. വേൾഡ് വൈഡ് എക്‌സ്‌പോ സർവീസസ് ലിമിറ്റഡിന്‍റെ (WES എക്‌സ്‌പോ) സബ്‌സിഡിയറിയായി പ്രവർത്തിക്കുന്ന തായ്‌വാനിൽ വലിയ അന്താരാഷ്‌ട്ര എക്‌സിബിഷനുകളും കോൺഫറൻസുകളും സംഘടിപ്പിക്കാന്‍ വൈദഗ്ധ്യമുള്ളതാണ് മൈ എക്‌സിബിഷൻ കമ്പനി ലിമിറ്റഡ്. 2015ൽ, തായ്‌വാൻ എക്‌സ്‌റ്റേണൽ ട്രേഡ് ഡെവലപ്‌മെന്‍റ് കൗൺസിലുമായി (ടൈട്ര) ഇത് സഹകരിച്ചു. 2015 നവംബർ 19 മുതൽ 21 വരെ കാഹ്‌സിയുങ് എക്‌സിബിഷൻ സെന്‍ററിൽ തായ്‌വാൻ ഫിഷറീസ് & സീ ഫുഡ് ഷോയുടെ ആദ്യ പതിപ്പ് സമാരംഭിച്ചു. അതിനുശേഷം, മൈ എക്‌സിബിഷൻ ഇത്തരം പരിപാടികൾക്ക് തുടക്കമിട്ടു. തായ്‌വാൻ സ്‌മാർട്ട് അഗ്രിവീക്കും ഇന്‍റര്‍നാഷണൽ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് എക്‌സ്‌പോ തായ്‌വാനും അതിന്‍റെ ശ്രദ്ധേയമായ പത്താം പതിപ്പ് 2024 സെപ്റ്റംബർ 11 മുതൽ 13 വരെ സംഘടിപ്പിക്കുന്നു. ഒന്‍പതാമത് തായ്‌വാൻ സ്‌മാർട്ട് അഗ്രിവീക്കും 10ാമത് ഇൻ്റർനാഷണൽ അക്വാകൾച്ചർ & ഫിഷറീസ് എക്‌സ്‌പോയും നടത്തുന്നു.

20 രാജ്യങ്ങളില്‍ നിന്നായി 300 പ്രദർശകരിൽ നിന്നുള്ള 2,000ലധികം പ്രദർശനങ്ങള്‍ ഉണ്ടാകും. കൃഷി, മത്സ്യബന്ധനം, കന്നുകാലികൾ, കോൾഡ് ചെയിൻ എന്നിവയ്‌ക്കായുള്ള ഏഷ്യയിലെ ഏറ്റവും വലിയ സ്‌മാർട്ട് ഫൈവ്-ഇൻ-വൺ ട്രേഡ് ഷോ എന്ന നിലയിൽ ഇത് അന്താരാഷ്‌ട്ര വിനിമയത്തിനും സംഭരണത്തിനും ഒരു പ്രധാന പ്ലാറ്റ്‌ഫോം നൽകുന്നു. സന്ദർശകർക്ക് കാലാവസ്ഥ വ്യതിയാനവും മികച്ച കൃഷിയും അഭിസംബോധന ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും വിപണി അവസരങ്ങളും പര്യവേക്ഷണം ചെയ്യാം, ഉത്പന്നത്തിന്‍റെ ഗുണനിലവാരം, കാര്യക്ഷമത, ഉത്‌പാദന ശേഷി എന്നിവ ഇത്തരം എക്‌സിബിഷനിലൂടെ വർധിപ്പിക്കാനാകും. അഗ്രിടെക്, അഗ്രി ലൈവ്‌സ്റ്റോക്ക്, അഗ്രിഫ്രഷ്, അക്വാകൾച്ചർ & ഫിഷറീസ് എന്നീ അഞ്ച് പ്രധാന തീമുകളാണ് ഈ വർഷത്തെ പ്രദർശനത്തിലുള്ളത്. ദീർഘകാല കാർഷിക സുസ്ഥിരത ഉറപ്പാക്കാൻ "അഗ്രിഗ്രീൻ" എന്ന പുതിയ തീമും എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഗ്രി ലൈവ്‌സ്റ്റോക്കിന് കീഴിലുള്ള "പെറ്റ് ഫുഡ് ടെക്നോളജി" എന്ന പുതിയ സബ് തീമിനൊപ്പം ഫീഡ് സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഉയർത്തിക്കാട്ടുന്നു.

വേൾഡ് വൈഡ് എക്‌സ്‌പോ സർവീസസ് ലിമിറ്റഡ്:

1994ൽ സ്ഥാപിതമായ വേൾഡ്‌ വൈഡ് എക്‌സ്‌പോ സർവീസസ് ലിമിറ്റഡ് (WES Expo) MY എക്‌സിബിഷൻ കമ്പനി ലിമിറ്റഡിന്‍റെ മാതൃ കമ്പനി മാത്രമല്ല, തായ്‌വാൻ മേഖലയിലെ RX ഗ്ലോബലിന്‍റെ എക്‌സ്‌ക്ലൂസീവ് സെയിൽസ് പ്രതിനിധി കൂടിയാണിത്. അന്താരാഷ്‌ട്ര വിപണികളിലേക്ക് എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ) വിപുലീകരിക്കാൻ സഹായിക്കുന്നതിന്‍റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്, അന്താരാഷ്‌ട്ര വ്യാപാര ഷോ സേവന മേഖലയിലെ വിശ്വാസ്യതയ്ക്കും നേതൃത്വത്തിനും പ്രശസ്‌തി നേടുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, പ്രതിവർഷം ശരാശരി 300 ലധികം ഇവന്‍റുകളോടെ 4,000 ലധികം അന്താരാഷ്‌ട്ര വ്യാപാര ഷോകളുടെ വിജയത്തിൽ WES എക്‌സ്പോ നിർണായക പങ്കും വഹിച്ചിട്ടുണ്ട്.

( നിരാകരണം: മുകളിലുള്ള പത്രക്കുറിപ്പ് നൽകിയിരിക്കുന്നത് PRNewswire ആണ്. ഇതിന്‍റെ ഉള്ളടക്കത്തിന് ETV Bharat ഒരു തരത്തിലും ഉത്തരവാദിയായിരിക്കില്ല)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.