ETV Bharat / international

പഠിപ്പിക്കാന്‍ വരരുത്; രണ്ടും കല്‍പ്പിച്ച് സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗം വൈദികര്‍ - Rejected The Circular Of Bishops

Holy Mass Controversy Clergy Rejected The Circular Of Bishops : സഭ നിശ്ചയിക്കുന്നതുപോലെ കുര്‍ബാന അര്‍പ്പിക്കാന്‍ കടപ്പെട്ടവരാണ് വൈദികര്‍. എന്നാല്‍ വത്തിക്കാന്‍ നിശ്ചയിച്ചതുപോലെ കുര്‍ബാന അര്‍പ്പിക്കാന്‍ ഒരു വിഭാഗം വൈദികര്‍ തയ്യാറല്ല.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:39 AM IST

എറണാകുളം: കുർബാന തർക്കവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ സംയുക്ത സർക്കുലർ തള്ളി വൈദികർ. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കില്ലെന്ന് ഒരു വിഭാഗം വൈദികർ നിലപാടെടുത്തു. കൊച്ചിയിൽ ചേർന്ന വൈദിക യോഗത്തിലാണ് തീരുമാനം(Holy Mass Controversy Clergy Rejected The Circular Of Bishops).

ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദ്ദേശമായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്. പുതിയ മേജർ ആർച്ച് ബിഷപ്പ് ഇത്തരം സർക്കുലർ നൽകരുതായിരുന്നു എന്നാണ് വിമത വിഭാഗം വൈദികർ പറയുന്നത്. ജനാഭിമുഖ കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ വിമത വിഭാഗം, സിനഡ് നടപടികളെ ഭയക്കുന്നില്ലെന്നും അറിയിച്ചു.

കുർബാന തർക്കവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇന്നലെ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നുമാണ് മാർ റാഫേൽ തട്ടിൽ പറഞ്ഞത്.

വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും റാഫേൽ തട്ടിൽ പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.