വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമല ഹാരിസിന് വേണ്ടി സംഗീത ആൽബം പുറത്തിറക്കി ഇന്ത്യൻ - അമേരിക്കൻ സംരംഭകനായ അജയ് ഭുട്ടോറിയ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന ധനസമാഹരണം നടത്തുന്ന ആളുമാണ് ഇദ്ദേഹം. നവംബർ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
Excited to share the release of our new music video, 'Nacho Nacho,' supporting @VP Kamala Harris for President! Let’s mobilize and turn out the South Asian vote in key battleground states @DNC @CNN @ABC @maddow @aajtak @ndtvindia @IndiaToday @republic pic.twitter.com/x92vns4gH8
— Ajay Jain Bhutoria (@ajainb) September 8, 2024
"നാച്ചോ നാച്ചോ" എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായിക ഷിബാനി കശ്യപാണ്. റിതേഷ് പരീഖാണ് നിർമ്മിച്ചിരിക്കുന്നത്. അജയ് ജെയ്ൻ ഭുട്ടോറിയയുടെ ആശയത്തില്‍ വിരിഞ്ഞതാണ് ഈ സംഗീത ആല്‍ബം.
"നാച്ചോ നാച്ചോ' വെറുമൊരു ഗാനം മാത്രമല്ല. ഇത് ഒരു പ്രസ്ഥാനമാണ്. ദക്ഷിണേഷ്യൻ - അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ് ഈ ഗാനം കൊണ്ട് ലക്ഷ്യമിടുന്നത്. 4.4 ദശലക്ഷത്തിലധികം ഇന്ത്യൻ - അമേരിക്കക്കാരും ആറ് ദശലക്ഷത്തിലധികം ദക്ഷിണേഷ്യക്കാരും വോട്ട് രേഖപ്പെടുത്തും. നമ്മുടെ ലക്ഷ്യം കമലാ ഹാരിസിനെ വിജയിപ്പിക്കുകയെന്നതാണ്. ഭാഷയ്ക്കും സാംസ്‌കാരിക പരിമിതികൾക്കും അതീതമായ ഈ സംഗീത ആൽബം, ഹിന്ദി, പഞ്ചാബി, തമിഴ്, തെലുഗ്, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലുളള ആളുകളെയെല്ലാം ഒരുമിപ്പിക്കുന്നു". ഭുട്ടോറിയ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
"ബോളിവുഡ് എപ്പോഴും തടസ്സങ്ങൾ തകർത്ത് നമ്മെ ഒന്നിപ്പിക്കുന്ന കഥകളാണ് പറയുന്നത്. കമല ഹാരിസിനും അതേ കാഴ്‌ചപ്പാട് തന്നെയാണുളളത് ". ഓസം ടിവിയുടെ സ്ഥാപകനായ പരീഖ് പറഞ്ഞു. ഗാനത്തിന്‍റെ വരികളും നൃത്തച്ചുവടുകളും സമൂഹത്തിന്‍റെ ഉത്സവാന്തരീക്ഷത്തെയും ഹാരിസിന് വോട്ടുചെയ്യാനുള്ള ശക്തമായ സന്ദേശം നൽകുന്നതുമാണെന്ന് ഭുട്ടോറിയ പറഞ്ഞു.