ETV Bharat / international

'ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്‌താൽ യുദ്ധം നിർത്താം'; ഹമാസിനോട് നെതന്യാഹു

ബന്ദികളെ മടക്കിക്കൊണ്ടുവാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

author img

By ETV Bharat Kerala Team

Published : 2 hours ago

BENJAMIN NETANYAHU  ഇസ്രയേൽ ഹമാസ് യുദ്ധം  ISRAEL PRIME MINISTER  LATEST MALAYALAM NEWS
BENJAMIN NETANYAHU (ETV Bharat)

ജറുസലേം/ടെൽ അവീവ്: ഹമാസ് ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്‌താൽ തൊട്ടടുത്തദിവസം യുദ്ധം നിർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ മടക്കിക്കൊണ്ടുവരുന്നതിനായി ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിർത്തില്ലെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.

ബന്ദികളെ കൈമാറിയാൽ ശേഷിക്കുന്ന ഹമാസുകാരുടെ ജീവൻ നഷ്‌ടമാകില്ല. അവരെ ഉപദ്രവിക്കുന്നവർക്കെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ വധിച്ചതായി ഇസ്രയേൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

തെക്കൻ ഗാസയിലെ റാഫയിൽ ബുധനാഴ്‌ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൻ്റെ സൂത്രധാരന്‍ കൂടിയായ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടത്. മേഖലയിലുണ്ടായിരുന്ന ഇസ്രയേൽ സൈന്യത്തിൻ്റെ 828-ാം ബ്രിഗേഡാണ്‌ ഡ്രോൺ നിരീക്ഷണത്തിലൂടെ സിൻവാറിൻ്റെ താവളം കണ്ടെത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇസ്രയേൽ നേരത്തെ തന്നെ ഇയാളെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹമാസ് നേതാക്കളിൽ ശേഷിക്കുന്ന ഏകവ്യക്തിയായിരുന്നു സിൻവാർ. ഒരു വർഷത്തോളമായി ഗാസയിൽ യുദ്ധം തുടരുന്നു. എന്നാൽ ഇത് നിർത്തലാക്കാനുള്ള അവസരമാണിതെന്ന് ലോകനേതാക്കൾ അഭിപ്രായപ്പെട്ടു.

ബന്ദികളെ വിട്ടയച്ച് യുദ്ധം നിർത്തലാക്കുന്നതിനുളള വഴിയൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഹമാസിനോടാവശ്യപ്പെട്ടു. സിൻവാറിൻ്റെ വധത്തോടുകൂടി ബന്ദിമോചനം എളുപ്പമാകുമെന്ന പ്രതീക്ഷയാണ് ഇവരുടെ കുടുംബാംഗങ്ങൾക്കുള്ളത്.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേൽ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതിൽ 23 വിദേശപൗരരടക്കം 101 പേരെയാണ് ഇനി മോചിപ്പിക്കാനുള്ളത്.

Also Read: 'നീതി പുലര്‍ന്നു, ലോകം മെച്ചപ്പെടും'; ഹമാസ് തലവൻ യഹ്‌യ സിൻവാറിന്‍റെ മരണത്തില്‍ കമല ഹാരിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.