ETV Bharat / health

ശ്വസിക്കുന്നത് അശുദ്ധ വായുവാണോ? കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍, പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് - Air Pollution Causes Dieases - AIR POLLUTION CAUSES DIEASES

അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. ഖരഗ്‌പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗവേഷക വിദ്യാർഥിയായ നസ്‌നീന്‍റെ പഠന റിപ്പോര്‍ട്ടിലേക്ക്.

വായു മലിനീകരണം  ADVERSE EFFECT OF POLLUTED AIR  AIR POLLUTION SIDE EFFECTS  അന്തരീക്ഷ മലിനീകരണത്തിന് കാരണം
Representative image (ETV Bharat- File image)
author img

By ETV Bharat Health Team

Published : Aug 19, 2024, 6:21 PM IST

Updated : Aug 19, 2024, 6:54 PM IST

വ്യവസായവത്‌കരണവും കൂടിവരുന്ന വാഹനങ്ങളുടെ ഉപയോഗവും അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇവയില്‍ നിന്നെല്ലാം പുറത്ത് വരുന്ന പുക വായുവിന്‍റെ ഗുണനിലവാരം കുറയ്‌ക്കുന്നു. ഇന്ന് നാം ശ്വസിക്കുന്നത് ശുദ്ധമായ വായു അല്ല.

വായുവിനൊപ്പം അന്തരീക്ഷത്തിലെ മറ്റ് പല വസ്‌തുക്കളും കലരുന്നത് കാരണം വായുവിന്‍റെ ഗുണനിലവാരം വലിയതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ അന്തരീക്ഷത്തിലുള്ള മലിനമായ സൂക്ഷ്‌മ കണങ്ങളാണ് PM 2.5.

മൈക്രോ മീറ്ററിനേക്കാളും ചെറിയ കണങ്ങളെയാണ് PM 2.5 എന്ന് വിശേഷിപ്പിക്കുന്നത്. എന്നുവച്ചാൽ 70 മൈക്രോ മീറ്റർ മാത്രം വ്യാസമുള്ള മുടിയിഴകളേക്കാൾ 28 മടങ്ങ് ചെറുതാണ്. വലിപ്പം ചെറുതായതിനാൽ തന്നെ ശ്വാസകോശത്തിലേക്കും രക്തക്കുഴലുകളിലേക്കും വരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വായുവിലെ മലിനകണങ്ങളാണ് PM 2.5.

ജ്വലനം, വ്യാവസായിക വാതകങ്ങളുടെ ബഹിർഗമനം എന്നിവയിൽ നിന്നും, കൂടാതെ പ്രകൃതി സ്രോതസുകളിൽ നിന്ന് വരെ PM 2.5 ഉണ്ടാകുന്നുണ്ട്. PM2.5 നമ്മുടെ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ഇത്തരം കണങ്ങൾ ശ്വസിക്കുന്നത് വഴി ശ്വസന രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, അകാല മരണം എന്നിവയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

PM 2.5 കണങ്ങൾ ശ്വസിക്കുന്നത് ആസ്‌ത്മ, ബ്രോങ്കൈറ്റിസ്, എംഫിസിമ, മറ്റ് ശ്വാസകോശ രോഗങ്ങൾ, ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ രോഗങ്ങൾ, കണ്ണിലും മൂക്കിലും തൊണ്ടയിലും ചൊറിച്ചിൽ, നാഡീ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്‌ക്ക് ഇടയാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഖരഗ്‌പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗവേഷക വിദ്യാർഥിയായ നസ്‌നീൻ എൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

വായുവിൻ്റെ ഗുണനിലവാരം വിലയിരുത്തുന്നതിനും വായു മലിനീകരണം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നെന്നും എങ്ങനെ നിയന്ത്രിക്കാമെന്നും നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ;

PM2.5 ഉണ്ടാക്കുന്ന പ്രധാന സ്രോതസുകൾ:

  • വാഹനങ്ങളുടെ പുക
  • വ്യാവസായിക വാതകങ്ങളുടെ ബഹിർഗമനം
  • ഫാക്‌ടറികളിലെ രാസപ്രവർത്തനങ്ങൾ
  • വിളവെടുപ്പിന് ശേഷം അവശിഷ്‌ടങ്ങൾ കത്തിക്കുന്നത്
  • നിർമാണ പ്രവർത്തനങ്ങളിൽ നിന്നുമുള്ള പൊടി
  • അടുപ്പിൽ വിറക് കത്തിക്കുമ്പോൾ
  • കൽക്കരി, മറ്റ് ഇന്ധനങ്ങൾ എന്നിവ കത്തിക്കുമ്പോൾ
  • പൊടിക്കാറ്റുകൾ
  • കാട്ടു തീ
  • അഗ്നിപർവ്വത സ്ഫോടനങ്ങൾ

പല സ്രോതസുകളിൽ നിന്നും PM 2.5 ഉണ്ടാകുന്നുണ്ട്. എന്നാൽ എല്ലാ സ്രോതസുകളിൽ നിന്നും ഉണ്ടാകുന്ന ഉത്‌പന്നങ്ങളുടെ വിഷാംശം ഒരുപോലെയല്ല. ജ്വലന പ്രക്രിയകളുടെ ഉപോത്‌പ്പന്നങ്ങൾ പ്രകൃതിദത്തമോ മാനുഷികമോ ആയ പ്രക്രിയകളിലൂടെ ഉണ്ടാകുന്ന പൊടിയേക്കാൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പറയപ്പെടുന്നത്.

PM 2.5 ഉണ്ടാകുന്നതെങ്ങനെ: ഏതെങ്കിലും വസ്‌തുക്കൾ കത്തുമ്പോഴോ പ്രവർത്തിക്കുമ്പോഴോ ഉണ്ടാകുന്ന ഉപോത്‌പന്നങ്ങൾ അന്തരീക്ഷവുമായി പ്രതിപ്രവർത്തിച്ചാണ് PM 2.5 ഉത്‌പാദിക്കപ്പെടുന്നത്. ഒരു വാഹനത്തിൽ ഇന്ധനം കത്തുന്ന സമയത്ത്, ഇന്ധനം വായുവുമായി കലരുകയും ഇത് ഊർജം ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾക്കിടയിൽ കാർബൺ ഡയോക്‌സൈഡും ജലബാഷ്‌പവും നൈട്രജൻ ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് അടക്കമുള്ള വാതകങ്ങളും PM കണികകളും ഉത്‌പാദിക്കപ്പെടുന്നു.

അപൂണമായ ജ്വലനവും PM കണങ്ങൾ ഉത്‌പാദിക്കാൻ ഇടയാക്കുന്നു. ഇന്ധനം പൂർണമായും കത്തുന്നില്ലെങ്കിൽ കാർബണിന്‍റെ ചെറിയ കണങ്ങൾ ഉത്‌പാദിക്കപ്പെടും. ഇത്തരത്തിൽ ഉത്‌പാദിക്കപ്പെടുന്ന പല വാതകങ്ങളും അന്തരീക്ഷവുമായി പ്രതിപ്രവർത്തിച്ച് പിഎം 2.5 കണികകൾ ഉണ്ടാകും. വാഹനത്തിന്‍റെ ടയറുകൾ റോഡുമായി ഉരസുന്നത് മൂലവും PM2.5 ഉണ്ടാകും.

പെട്രോൾ എഞ്ചിനുകളേക്കാൾ ഡീസൽ എഞ്ചിനുകളിൽ നിന്നാണ് കൂടുതൽ പിഎം പാർട്ടിക്കിൾസ് ഉണ്ടാകുന്നത്. കാരണം പെട്രോൾ എഞ്ചിനുകൾ സാധാരണയായി ഡീസൽ എഞ്ചിനുകളേക്കാൾ ഇന്ധനം പൂർണമായി കത്തിക്കുന്നു. അതിനാൽ PM ബഹിർഗമനം കുറവായിരിക്കും.

PM 2.5 ബഹിർഗമനം എങ്ങനെ നിയന്ത്രിക്കാം?

നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായ PM 2.5ന്‍റെ ബഹിർഗമനം തടയേണ്ടത് അത്യാവശ്യമാണ്. ഇതിനായി സർക്കാരുകളും വ്യവസായ സ്ഥാപനങ്ങളും മുൻകൈ എടുക്കേണ്ടതുണ്ട്. കൂടാതെ വ്യക്തിഗതമായി നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും.

  • വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുക.
  • വ്യവസായശാലകളിൽ ക്യത്യമായ പരിശോധന, നിരീക്ഷണം എന്നിവ നടത്തുക.
  • വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കുക.
  • പൊതു അവബോധം വളർത്തുക.
  • മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കുക.
  • വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും കൃത്യമായ സർവീസിങ്.
  • പ്രകൃതിവാതകങ്ങളോ, പുനരുപയോഗിക്കാനാവുന്ന ഊർജ സ്രോതസുകളോ ഉപയോഗിക്കുക.
  • പൊതുഗതാഗതം കൂടുതൽ പ്രയോജനപ്പെടുത്തുക.
  • വിറക് അടുപ്പുകളുടെ ഉപയോഗം കുറയ്‌ക്കുക.
  • ജൈവാവശിഷ്‌ടങ്ങൾ കത്തിക്കുന്നതിന് പകരം ജൈവ കമ്പോസ്റ്റുകളിൽ നിക്ഷേപിക്കുക.

Also Read: വായു മലിനീകരണം; ഇന്ത്യയിൽ ഒരുവര്‍ഷം മരിക്കുന്നത് 33,000 പേര്‍, കൂടുതല്‍ ഡൽഹിയില്‍

Last Updated : Aug 19, 2024, 6:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.