ETV Bharat / entertainment

ഉർവശിയുടെ ജെ ബേബി ട്രെയിലർ പുറത്ത്; ചിത്രം മാർച്ച് 8 വനിത ദിനത്തിൽ തീയേറ്ററുകളിലേക്ക്

author img

By ETV Bharat Kerala Team

Published : Mar 1, 2024, 5:16 PM IST

ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം 'ജെ ബേബി' മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്.

Urvashi New Movie  j baby release date  pa ranjith j baby  j baby release date  ഉർവശി ജെ ബേബി ട്രെയിലർ
j baby

പാ രഞ്ജിത്തിന്‍റെ (Pa Ranjith) നിർമാണത്തിൽ ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെ ബേബി (J.Baby) എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് (J.Baby Trailor Out). ചിത്രം മാർച്ച് എട്ട് വനിത ദിനത്തിന് തിയേറ്ററുകളിലെത്തും. ഉർവശിയുടെ (Urvashi) ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഗാനങ്ങളും.

ഉർവശി നായികയാകുന്ന ചിത്രം ജെ ബേബി

സാമൂഹിക പ്രസക്തിയുള്ള സിനിമകൾ നിർമിക്കാറുള്ള പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസ് ഇത്തവണ ജെ ബേബിയിലൂടെ കുടുംബ ബന്ധങ്ങളുടെ പ്രധാന്യത്തക്കുറിച്ചാണ് പറയുന്നത്. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ചെന്നൈയിൽ സിനിമ പ്രവർത്തകർക്കായി ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും നിർമാതാക്കളെയും അഭിനന്ദിച്ചുകൊണ്ടുള്ള പ്രതികരണമാണ് പ്രദർശനത്തിന് ശേഷം ലഭിച്ചത്.

ജെ ബേബി

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിതെന്നും തിയേറ്ററിൽ അമ്മമാരെയും സിനിമ കാണാൻ ഒപ്പം കൂട്ടണമെന്നും സംവിധായകൻ സുരേഷ് മാരി പറയുന്നു. എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി തങ്ങൾ ഒരുക്കിയ സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തി ഫിലിം ഫാക്‌ടറിയാണ് ജെ ബേബി റിലീസ് ചെയ്യുന്നത്. പിആർഒ പ്രതീഷ് ശേഖർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.