ETV Bharat / entertainment

അനുപം ഖേറിന്‍റെ ഓഫിസില്‍ മോഷണം: രണ്ട് പേര്‍ അറസ്റ്റില്‍ - Theft In Actor Anupam Kher Office - THEFT IN ACTOR ANUPAM KHER OFFICE

അനുപം ഖേറിന്‍റെ ഓഫിസില്‍ മോഷണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. സംഘത്തില്‍ നിന്നും തൊണ്ടി മുതല്‍ കണ്ടെത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

TWO ACCUSED ARRESTED  അനുപം ഖേറിന്‍റെ ഓഫിസില്‍ മോഷണം  റഫീഖ് മജീദ് ഷെയ്ഖ്  MOHAMMAD DILSHAD ABDUL KHAN
ചലച്ചിത്രതാരം അനുപം ഖേര്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 5:53 PM IST

മുംബൈ: ചലചിത്ര താരം അനുപം ഖേറിന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. റഫീഖ് മജീദ് ഷെയ്ഖ് (35), മുഹമ്മദ് ദില്‍ഷാദ് അബ്‌ദുള്‍ ഖാന്‍ (30) എന്നിവരാണ് പിടിയിലായത്. മോഷ്‌ടിച്ച സിനിമയുടെ റീല്‍ അടക്കം പ്രതികളില്‍ നിന്നും പൊലീസ് കണ്ടെത്തി. ഈ മാസം 19നാണ് കേസിനാസ്‌പദമായ സംഭവം.

രാത്രി 9 മണിക്ക് ഓഫിസ് അടച്ചതിന് പിന്നാലെയാണ് മോഷണം നടന്നത്. ഓഫിസിന്‍റെ പൂട്ട് തകര്‍ത്ത് മോഷ്‌ടാക്കള്‍ അകത്ത് കയറുകയായിരുന്നു. അനുപം ഖേറിന്‍റെ കമ്പനി നിര്‍മിച്ച സിനിമയുടെ റീലും നാലര ലക്ഷം രൂപയും രണ്ടായിരം രൂപ വിലവരുന്ന ലോക്കറുമാണ് ഇരുവരും കവര്‍ന്നത്.

തൊട്ടടുത്ത ദിവസം രാവിലെ ഓഫിസ് തുറക്കാനെത്തിയ മാനേജരാണ് മോഷണം നടന്നതായി കണ്ടത്. തുടര്‍ന്ന് ഓഫിസിന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് പണവും റീലും ലോക്കറും മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് അമ്പോളി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

മോഷണം നടത്തുന്നതും തൊണ്ടി മുതലുകളുമായി സംഘം രക്ഷപ്പെടുന്നതിന്‍റെയും ദൃശ്യം പൊലീസിന് ലഭിച്ചു. ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെയാണ് പ്രതികള്‍ വലയിലായത്. മുംബൈയിലെ ജോഗേശ്വരിയില്‍ നിന്നും ഇന്നലെയാണ് പ്രതികളെ പിടികൂടിയത്.

ഓഫിസില്‍ നിന്നും കവര്‍ന്ന സിനിമയുടെ റീലും നഷ്‌ടപ്പെട്ട പണത്തിലെ 34,000 രൂപയും ലോക്കറും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read:വഴിയോരക്കച്ചവടക്കാരൻ്റെ പിറന്നാൾ സ്‌പെഷ്യൽ ആക്കി ബോളീവുഡ് സൂപ്പര്‍ താരം അനുപം ഖേർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.