ETV Bharat / entertainment

"ദി യൂട്യൂബർ " തേക്കടിയിൽ ചിത്രീകരണം ആരംഭിച്ചു - The Youtuber Shooting Started - THE YOUTUBER SHOOTING STARTED

ശ്രീശബരീശ പ്രൊഡക്‌ഷന്‍റെ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമായ "ദി യൂട്യൂബർ" തേക്കടിയിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രം നവംബറിൽ റിലീസിനെത്തും

ദി യൂട്യൂബർ  K S HARIHARAN NEW MOVIE  THE YOUTUBER MOVIE  കെ എസ് ഹരിഹരൻ ദി യൂട്യൂബർ
K.S. Hariharan And Actor Abhinav (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 11:03 PM IST

കാളച്ചേകോൻ എന്ന ചിത്രത്തിനു ശേഷം ശ്രീശബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന "ദി യൂട്യൂബർ" എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തേക്കടിയിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ഒരു ഫുൾ ടൈം ഫാമിലി എൻ്റെർടൈമെൻ്റായാണ് "ദി യൂട്യൂബർ" പുറത്തെത്തുന്നത്.

പുതുമുഖമായ അഭിനവാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിൽ പ്രമുഖ താരങ്ങളായ ഇന്ദ്രൻസ്, ദേവൻ, ശിവജി ഗുരുവായൂർ, നാരായണൻ കുട്ടി, ജോസഫ് കോഴിക്കോട്, കുളപ്പുള്ളി ലീല, ഗീത വിജയൻ, മിന്നു തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"ദൈനംദിനം മനുഷ്യ ജീവിതത്തിലുണ്ടാവുന്ന ചില സംഘർഷങ്ങളും നഷ്‌ടപ്പെടലുകളും ഈ ചിത്രത്തിൽ അടയാളമാകുന്നുണ്ട്. ന്യൂജെൻ ത്രില്ലായ സ്റ്റണ്ട്-റൈസ് രംഗങ്ങളും കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളും ആകാംക്ഷഭരിതങ്ങളായ നിരവധി മുഹൂർത്തങ്ങളും ഈ ചിത്രത്തിലുണ്ട്. തേക്കടി, ഭൂതത്താൻകെട്ട് , അയ്യപ്പൻമല എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന "ദി യൂട്യുബർ" നവംബറിലാണ് റിലീസിനെത്തുക.

ആധുനിക ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മത്സരത്തിലെ നന്മതിന്മകൾ വരച്ചുകാട്ടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് രാജേഷ് കോട്ടപ്പടിയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ടി എസ് ബാബു നിർവഹിക്കുന്നു. എഡിറ്റർ-ഷിബു പെരുമ്പാവൂർ, മേക്കപ്പ്-ജോസ്, കല-സനൂപ്. സംവിധായകൻ കെ.എസ്. ഹരിഹരൻ എഴുതിയ വരികൾക്ക് ഭവനേഷ് സംഗീതം പകർന്ന ഗാനം ബേബി സാത്വികയാണ് ആലപിക്കുന്നത്. പി ആർ ഒ-എ എസ് ദിനേശ്.

Also Read : ഇന്ദ്രജിത്ത് ബോളിവുഡിലേയ്‌ക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപിനൊപ്പം - Indrajith Sukumaran Bollywood debut

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.