സിനിമയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും രണ്ട് വ്യത്യസ്‌ത രാഷ്‌ട്രീയ ആശയങ്ങളുമായി ചേര്‍ന്ന് മുന്നോട്ടു പോകുന്ന വ്യക്തികളാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വളരെ വലുതാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് സുരേഷ് ഗോപിയുടെ ചോദ്യവും മമ്മൂട്ടിയുടെ രസകരവുമായ പ്രതികരണവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയാവാന്‍ താന്‍ മമ്മൂട്ടിയോട് പറയാറുണ്ടെന്ന് സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇതിന് രസികന്‍ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്.
ഒരു ചാനല്‍ അവാര്‍ഡ് പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങള്‍ തിരക്കാനും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായുള്ള സുരേഷ് ഗോപിയുടെ രസകരമായ സംഭാഷണമാണിത്. തിരികെ പോകാന്‍ കാറില്‍ കയറാന്‍ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് "അവിടുന്ന് (കേന്ദ്രത്തില്‍ നിന്ന്)എന്നെ പറഞ്ഞ് അയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കേട്ടോ" എന്നാണ്. "എന്നാല്‍ നിനക്ക് ഇവിടുത്തെ ചോറ് എപ്പോഴുമുണ്ട്" എന്ന മമ്മൂട്ടിയുടെ മറുപടി ഉടന്‍ എത്തി.
ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരില്‍ ആരോ മമ്മൂട്ടിയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഞൊടിയിടയില്‍ സുരേഷ് ഗോപിയുടെ മറുപടിയെത്തി. "ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഇക്കാര്യം പറയുന്നുണ്ട്… കേള്‍ക്കണ്ടേ", സുരേഷ് ഗോപിയുടെ വാക്കുകള്‍കേട്ട് പൊട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ശേഷം മമ്മൂട്ടി കൈക്കൂപ്പിക്കൊണ്ട് അടുത്ത കൗണ്ടര്‍ "ഇതല്ലേ അനുഭവം, ഞാന്‍ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടെ".. മമ്മൂട്ടിയുടെ ഈ മറുപടി കേട്ടതോടെ ചുറ്റിലും കൂടി നിന്നവരെല്ലാം കൂട്ട ചിരിയായി.
നിമിഷ നേരങ്ങള്‍കൊണ്ടാണ് താരങ്ങളുടെ നര്‍മ സംഭാഷണമടങ്ങുന്ന ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. പരിപാടിയിലേക്ക് സുരേഷ് ഗോപിയെ മമ്മൂട്ടി കൊണ്ടുവരുന്നതും ഇരുവരും മോഹന്‍ലാലിനെ കാണുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
Also Read:ചിരിപ്പിക്കാന്‍ അജു വര്‍ഗിസും ജോണി ആന്‍റണിയും എത്തുന്നു; 'സ്വര്‍ഗം' റിലീസ് തിയതി പുറത്തു വിട്ടു