ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ഡിയോളിനെ നായകനാക്കി തെലുഗു സംവിധായകന്‍ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്‍റെ പേര് ജാട്ട് എന്നാണ്. സണ്ണി ഡിയോളിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്.
മൈത്രീ മൂവി മേക്കേഴ്‌സിന്‍റെ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും പീപ്പിള്‍ മീഡിയ ഫാക്‌ടറിയുടെ ടി. ജി വിശ്വപ്രസാദിനൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ശരീരത്തിലുടനീളം രക്തക്കറകളുമായി ഒരു വലിയ ഫാന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ലുക്കിലാണ് സണ്ണി ഡിയോളിനെ പോസ്‌റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ശക്തമായ ലുക്കിലാണ് സണ്ണി ഡിയോളിനെയാണ് പോസ്‌റ്ററില്‍ കാണാന്‍ കഴിയുന്നത്. ജാട്ട് വമ്പന്‍ ആക്ഷന്‍ ചിത്രമായിട്ടായിരിക്കും ഒരുങ്ങുന്നത് എന്ന സൂചനയാണ് പോസ്‌റ്റര്‍ നല്‍കുന്നത്.
സണ്ണി ഡിയോളിന്‍റെ സിനിമ കരിയറിലെ നൂറാം ചിത്രമായിരിക്കും ജാട്ട്. അടുത്തിടെ സണ്ണി ഡിയോള്‍ വേഷമിട്ട ഗദ്ദര്‍ 2 ബ്ലോക്ക് ബസ്‌റ്റര്‍ വിജയം സമ്മാനിച്ചിരുന്നു.
രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിങ്, സയാമി ഖേര്‍, റെജീന കസാന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ ശനിയാഴ്‌ച പുറത്തിറക്കമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Introducing the man with a national permit for MASSIVE ACTION 💥💥@iamsunnydeol in and as #JAAT ❤️🔥#SDGM is #JAAT 🔥
— Mythri Movie Makers (@MythriOfficial) October 19, 2024
Happy Birthday Action Superstar ✨
MASS FEAST LOADING.
Directed by @megopichand
Produced by @MythriOfficial & @peoplemediafcy #HappyBirthdaySunnyDeol… pic.twitter.com/zbGDsZgMjq
ഛായാഗ്രഹണം ഋഷി പഞ്ചാബി, സംഗീതം തമന്‍ എസ്, എഡിറ്റര്‍ നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല, സി ഇ ഒ ചെറി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബാബ സായ്‌കുമാര്‍ മാമിഡിപള്ളി, ജയ പ്രകാശ് റാവു, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌ന്‍, അനല്‍ അരസ്, രാം ലക്ഷ്‌മണ്‍, വെങ്കിട്ട്, സംഭാഷണങ്ങള്‍ സൗരഭ് ഗുപ്‌ത, രചന ടീം എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്‌ണ, കോസ്‌റ്റ്യൂം ഡിസൈനര്‍മാര്‍ ഭാസ്‌കി(ഹീറോ), രാജേഷ് കമര്‍സു, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, വി എഫ് എക്‌സ് ഡെക്കാന്‍ ഡ്രീംസ്, മാര്‍ക്കറ്റിംഗ് ഫസ്‌റ്റ് ഷോ, പി ആര്‍ ഒ ശബരി.