വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകനായ രാഹുലും. വിവാഹത്തിന്‍റെ ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ഇരുവരുടെയും സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ശ്രീവിദ്യ തന്നെയാണ് സേവ് ദി ഡേറ്റ് ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഒരു തടാകത്തിലെ വെള്ളത്തില്‍ വാട്ടര്‍ ബെഡ്ഡില്‍ പ്രണയാതുരരായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് വൈറലാവുന്നത്. ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ ആണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അഭിരാജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഷഫ്‌നയാണ് ഇരുവരുടെയും മേക്കോവറിന് പിന്നില്‍. സെപ്തംബര്‍ 8-നാണ് ഇരുവരുടെയും വിവാഹം. രാവിലെ 11.20 നും 11.50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് വിവാഹം.
ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകശദ്ധ നേടിയ ശ്രീവിദ്യയുടെ ആദ്യ സിനിമ ക്യാംപസ് ഡയറിയാണ്. ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കാവൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് രാഹുല്‍. 2019 ല്‍ പുറത്തിറങ്ങിയ ജിം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്‍റെ അടുത്ത സിനിമയില്‍ സുരേഷ് ഗോപിയാണ് നായകന്‍.