ETV Bharat / entertainment

സിജു വിൽ‌സൺ- ഉല്ലാസ് കൃഷ്‌ണ ചിത്രം പുഷ്‌പക വിമാനം റിലീസ് പ്രഖ്യാപിച്ചു - Pushpaka Vimanam Movie Release - PUSHPAKA VIMANAM MOVIE RELEASE

സിജു വിൽ‌സൺ- ഉല്ലാസ് കൃഷ്‌ണ ചിത്രം പുഷ്‌പക വിമാനം ഒക്ടോബർ 4 ന് തിയേറ്ററുകളിലെത്തും. നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ

പുഷ്‌പക വിമാനം റിലീസ്  PUSHPAKA VIMANAM RELEASE DATE  SIJU WILSON PUSHPAKA VIMANAM  SIJU WILSON ULLAS KRISHNA MOVIE
Pushpaka Vimanam Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 6, 2024, 10:52 PM IST

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണ റോസ് പ്രൊഡക്ഷൻസ് നിർമിച്ച് ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്‌ത പുഷ്‌പക വിമാനത്തിന്‍റെ റിലീസ് തീയതി പുറത്ത്. ചിത്രം 2024 ഒക്ടോബർ 4 -ന് തിയേറ്ററുകളിലെത്തും. സിജു സിജു വിൽ‌സൺ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ്. സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്‌ടിവിസ്റ്റുമായ സിദ്ദിഖ് റോഷനും സംഗീത സംവിധായകൻ രാഹുൽ രാജും ചേർന്ന് ആലപിച്ച "കാതൽ വന്തിരിച്ചു" എന്ന ഈ ചിത്രത്തിലെ റീമിക്‌സ് ഗാനം നേരത്തെ പുറത്ത് വന്നിരുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്‌ണൻ, ഹരിത്, വസിഷ്‌ഠ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം- രവി ചന്ദ്രൻ, സംഗീതം- രാഹുൽ രാജ്, ചിത്രസംയോജനം- അഖിലേഷ് മോഹൻ, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ- നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആർഒ- ശബരി.

Also Read : സായ് ദുർഗ തേജ് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്‌മി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Sai Durga Tej New Movie poster Out

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.