മലയാളത്തിലെ പ്രശസ്‌ത യുവനടൻ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'. പുതുമുഖം കൃഷ്‌ണേന്ദു എ മേനോൻ നായികയാവുന്ന ഈ സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
വിനയൻ സംവിധാനം ചെയ്‌ത 'പത്തൊമ്പതാം നൂറ്റാണ്ടി'ന് ശേഷം സിജു വിത്സന്‍ നായകനായെത്തുന്ന ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'. കേരള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ പി ജി പ്രേംലാലുമായി സിജു വിത്സന്‍ കൈകോർക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. ഏപ്രിൽ 26ന് ഈ ചിത്രം തിയേറ്ററുകളിലെത്തും.
പിപി കുഞ്ഞികൃഷ്‌ണൻ, സുധീഷ്, നിഷ സാരംഗ്, മുത്തുമണി, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് 'പഞ്ചവത്സര പദ്ധതി' സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കലമ്പാസുരനും ഈ സിനിമയിൽ നിർണായകമായ ഒരു കഥാപാത്രമാണ്. ട്രെയിലറിലും ഇക്കാര്യം വ്യക്തമാണ്.
- " class="align-text-top noRightClick twitterSection" data="">
കലമ്പാസുരന്‍ ഒരു മിത്തല്ല' എന്ന ടാഗ്‌ലൈനോടുകൂടി ആയിരുന്നു നേരത്തെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തിറക്കിയത്. കിച്ചാപ്പൂസ് എന്‍റർടെയ്ൻമെൻസിന്‍റെ ബാനറിൽ കെ ജി അനിൽകുമാറാണ് ഈ ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. 'മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ഡ്രീം ബിഗ് ഫിലിംസ് വിതരണം ഏറ്റെടുത്തിരിക്കുന്ന സിനിമയാണിത്.
'പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ ആണ്. ആൽബിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്.
കല - ത്യാഗു തവന്നൂർ, മേക്കപ്പ് - രഞ്ജിത് മണലിപ്പറമ്പിൽ, കോസ്റ്റ്യൂംസ് - വീണ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു പികെ, ആക്ഷൻ - മാഫിയ ശശി, സ്റ്റിൽസ് - ജെസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രജലീഷ്, സൗണ്ട് ഡിസൈൻ - ജിതിൻ ജോസഫ്, സൗണ്ട് മിക്‌സിങ് - ഷിനോയ് ജോസഫ്, വിഎഫ്എക്‌സ് - അമൽ, ഷിമോൻ എൻ എക്‌സ്, പോസ്റ്റർ ഡിസൈൻ - ആന്‍റണി സ്റ്റീഫൻ, ഫിനാൻസ് കൺട്രോളർ - ധനേഷ് നടുവല്ലിയിൽ.
ALSO READ: വേദന വകവയ്‌ക്കാതെ വിക്രം, അമ്പരപ്പിക്കുന്ന പകർന്നാട്ടം ; പിറന്നാൾ വീഡിയോയുമായി 'തങ്കലാൻ' ടീം