ETV Bharat / entertainment

സിദ്ദിഖിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് - Siddique s look out notice - SIDDIQUE S LOOK OUT NOTICE

സിദ്ദിഖ് കേരളം വിടുമെന്ന സംശയത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. ബലാത്സംഗ കേസില്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് സിദ്ദിഖിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്ത് വിട്ടത്.

SIDDIQUE  LOOK OUT NOTICE OF SIDDIQUE  സിദ്ദിഖിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്  സിദ്ദിഖ്
Siddique s look out notice (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 12:57 PM IST

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്. സിദ്ദിഖിനായി പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 65 വയസ്സും അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുള്ള സിദ്ദിഖ് മാമത്ത് എന്ന വ്യക്തിയെ കണ്ടെത്തിയാല്‍ എത്രയും വേഗം താഴെ കാണുന്ന പൊലീസ് നമ്പറില്‍ ബന്ധപ്പെടണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

സിദ്ദിഖ് കേരളം വിടുമെന്ന സംശയത്തിലാണ് പൊലീസ്, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്‍റെ ഫോട്ടോ സഹിതം എല്ലാ സ്‌റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിദ്ദിഖ് മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയാല്‍ അന്വേഷണ സംഘത്തെ അറിയിക്കാന്‍ ഫോണ്‍ നമ്പറും പത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് പത്രങ്ങളില്‍ സിദ്ദിഖിന്‍റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണ സംഘത്തിന്‍റെ ഫോണ്‍ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശമുണ്ട്.

2016ലാണ് സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തല്‍. 2024ല്‍ സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തത്.

Also Read: സിദ്ദിഖിന്‍റെ ഒളിവ് ജീവിതം മലയാള സിനിമയെ ബാധിക്കുമോ? പകരക്കാരനായി രഞ്ജി പണിക്കര്‍? - Siddique and Malayalam Cinema

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.