ETV Bharat / entertainment

ഷാനവാസ് കെ ബാവക്കുട്ടിയുടെ 'ഒരു കട്ടിൽ ഒരു മുറി'; ഫസ്റ്റ് ലുക്ക് പുറത്ത് - ഷാനവാസ് കെ ബാവക്കുട്ടി

ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് 'ഒരു കട്ടിൽ ഒരു മുറി'യിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Oru Kattil Oru Muri First look  Shanavaz K Bavakutty Poornima movie  ഷാനവാസ് കെ ബാവക്കുട്ടി  ഒരു കട്ടിൽ ഒരു മുറി ഫസ്റ്റ് ലുക്ക്
Oru Kattil Oru Muri
author img

By ETV Bharat Kerala Team

Published : Jan 23, 2024, 8:19 PM IST

പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി (Shanavaz K Bavakutty movie). 'ഒരു കട്ടിൽ ഒരു മുറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ വേറിട്ട, കൗതുകമുണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പോസ്റ്ററിൽ (Oru Kattil Oru Muri first look poster).

സോഷ്യൽ മീഡിയയിൽ പോസ്റ്റർ ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞു. രഘുനാഥ് പലേരിയാണ് 'ഒരു കട്ടിൽ ഒരു മുറി' സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സപ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ സപ്‌ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് നിർമാണം.

ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർക്ക് പുറമെ ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്. എൽദോസ് ജോർജാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് മനോജ് സി എസും നിർവഹിക്കുന്നു. അരുൺ ജോസാണ് ചിത്രത്തിന്‍റെ കലാസംവിധായകൻ. അങ്കിത് മേനോൻ, വർക്കി എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വർക്കിയാണ്.

മേക്കപ്പ് : അമൽ കുമാർ, ആലാപനം രവി ജി, നാരായണി ഗോപൻ, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, മിക്‌സിങ് : വിപിൻ വി നായർ, പ്രൊഡക്ഷൻ കൺട്രോളർ : ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ : നിസ്സാർ റഹ്മത്ത്, കാസ്റ്റിംഗ് ഡയറക്‌ടർ - ബിനോയ് നമ്പാല സ്റ്റിൽസ് : ഷാജി നാഥൻ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ് : അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡി ഐ : ലിജു പ്രഭാകർ, വിഷ്വൽ ഇഫക്‌ട്‌സ് : റിഡ്‌ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ഉണ്ണി സി, എ കെ രജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.