ETV Bharat / entertainment

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്' ; ഈ നാടിനിതെന്ത് പറ്റിയെന്ന് സാന്ദ്ര തോമസ് - Sandra Thomas facebook post - SANDRA THOMAS FACEBOOK POST

പള്ളിയിൽ മാമ്മോദീസ ചടങ്ങിന് എത്തിയപ്പോഴുണ്ടായ 'വിചിത്ര അനുഭവം' ഫേസ്‌ബുക്കിൽ കുറിച്ച് സാന്ദ്ര തോമസ്

SANDRA THOMAS ON FACEBOOK  PRODUCER ACTOR SANDRA THOMAS  സാന്ദ്ര തോമസ് ഫേസ്‌ബുക്ക് പോസ്റ്റ്  SANDRA THOMAS ON CHURCH EXPERIENCE
SANDRA THOMAS
author img

By ETV Bharat Kerala Team

Published : Apr 27, 2024, 1:40 PM IST

ള്ളിയിൽവച്ചുണ്ടായ 'വിചിത്ര അനുഭവം' പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. അടുത്ത ബന്ധുവിന്‍റെ മാമ്മോദീസയിൽ പങ്കെടുക്കാൻ പള്ളിയിൽ പോയപ്പോഴുണ്ടായ അനുഭവമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ സാന്ദ്ര തോമസ് കുറിച്ചത്. പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞ വിചിത്ര നിർദേശങ്ങൾ അക്കമിട്ട് പറഞ്ഞായിരുന്നു സാന്ദ്രയുടെ പോസ്റ്റ്.

SANDRA THOMAS ON FACEBOOK  PRODUCER ACTOR SANDRA THOMAS  സാന്ദ്ര തോമസ് ഫേസ്‌ബുക്ക് പോസ്റ്റ്  SANDRA THOMAS ON CHURCH EXPERIENCE
സാന്ദ്ര തോമസിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് സാന്ദ്ര തോമസിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ലെന്നും കുഞ്ഞിനെ കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണമെന്നുമെല്ലാം അച്ഛൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞതായി പോസ്റ്റിൽ കാണാം. സഭയും മതവും നീണാൾ വാഴട്ടെ എന്ന് കുറിച്ചുകൊണ്ടാണ് സാന്ദ്ര തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സാന്ദ്ര തോമസിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

'ഈ നാടിനിത്‌ എന്തുപറ്റി. ഇന്ന് അടുത്ത ബന്ധുവിന്‍റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി. അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു. അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു...

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചുവയ്ക്ക‌ണം.

4. ഇനി 3 ദിവസം കഴിഞ്ഞ് കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കാൻ പാടില്ല.

5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ച് സഭ പറയുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്‌ത്രോത്രം ഹല്ലേലുയ്യ! സഭയും മതവും നീണാൾ വാഴട്ടെ.'

ALSO READ: തൊണ്ടിമുതലിന്‍റെ കഥ പിറന്നത് മകളുടെ മൂക്കുത്തി മോഹത്തില്‍ നിന്ന്, കലമ്പാസുരനെ കിട്ടിയത് യാത്രയില്‍ നിന്നും ; സജീവ് പാഴൂർ പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.