ETV Bharat / entertainment

സാബുമോൻ ഇനി സംവിധായകന്‍; നായിക പ്രയാഗ മാർട്ടിൻ - SABUMON DIRECTORIAL DEBUT

സാബുമോൻ സംവിധായകനാകുന്നു. ഒരു കോർട്ട് റൂം ഡ്രാമ ജോണറിലായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രയാഗ മാർട്ടിൻ ആണ് നായികയായി എത്തുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിർമ്മാണം സഞ്ജു ഉണ്ണിത്താൻ ആണ്.

സാബുമോൻ സംവിധായകനാകുന്നു  SABUMON  PRAYAGA MARTIN  SABUMON WITH PRAYAGA MARTIN
Sabumon directorial debut (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 14, 2024, 10:49 AM IST

മലയാള സിനിമയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് സാബുമോൻ. സാബുമോന്‍ ഇനി സംവിധാന കുപ്പായം അണിയുന്നു. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് സിനിമയുടെ നിര്‍മ്മാണം. സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. ഒരു കോർട്ട് റൂം ഡ്രാമ ജോണറിലായാണ് ചിത്രം ഒരുങ്ങുക.

യഥാർത്ഥ ജീവിതത്തിൽ വക്കീലായ താൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതൊരു കോർട്ട് റൂം ഡ്രാമ ആയിരിക്കുമെന്നുള്ളത് നാളുകൾക്ക് മുൻപേ തീരുമാനിച്ചിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ അപ്ഡേറ്റുകൾ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.

അടുത്തിടെ റിലീസായ 'വേട്ടയ്യനി'ൽ സാബുമോന്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. ടി.ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തിയ ചിത്രത്തില്‍ 'കുമരേശൻ' എന്ന വില്ലൻ കഥാപാത്രത്തെയാണ് സാബുമോന്‍ അവതരിപ്പിച്ചത്. 'വേട്ടയ്യനി'ലൂടെ തിയേറ്ററിൽ കയ്യടികൾ നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് സാബുമോന്‍റെ സംവിധാന പ്രഖ്യാപനം.

Also Read: ഹഹഹാ ഹിഹുഹു ഹഹഹാ; പരിഹാസവുമായി പ്രയാഗ മാര്‍ട്ടിന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.