ഇന്ത്യൻ സിനിമയുടെ സ്‌റ്റൈല്‍ മന്നൻ രജനികാന്ത് ഇന്ന് 74-ാം ജന്മദിനം. ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കമൽ ഹാസനൊപ്പം തുടങ്ങിയ സിനിമായാത്ര ഇന്ന് എത്തിനില്‍ക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായാണ്.
അദ്ദേഹത്തിന്‍റെ സ്‌റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുണ്ട്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന്‍റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എല്ലാവർഷവും രജനികാന്തിന്‍റെ ചെന്നൈയിലെ വീട്ടിന് പുറത്ത് ഒരു കൂട്ടം ആരാധകർ പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. തലൈവരുടെ കൂറ്റൻ പോസ്റ്ററുകളും കട്ടൗട്ടുകളുമായാണ് ഫാൻസുകാർ എത്തുന്നത്. ഇത്തവണ,അർദ്ധരാത്രിക്ക് ശേഷമാണ് ആഘോഷങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വ്യത്യസ്‌തമായ കേക്കുകൾ രജനികാന്തിന് നൽകാനും ഫാൻസുകാർക്ക് ആവേശമാണ്. രജനികാന്തിന്‍റെ കഴിഞ്ഞ വർഷത്തെ ജന്മദിനത്തിൽ മധുരയിലെ ആരാധകർ 15 അടി നീളമുള്ള 73 കിലോഗ്രാം കേക്കാണ് മുറിച്ചത്.
എന്‍റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകൾ. ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ നേടട്ടെ. നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമൽ ഹാസൻ പിറന്നാൾ ആശംസകൾ നേർന്ന് എക്സിൽ കുറിച്ചത്.
அன்பு நண்பர், சூப்பர் ஸ்டார் @rajinikanth அவர்களுக்கு இனிய பிறந்தநாள் வாழ்த்துகள்.
— Kamal Haasan (@ikamalhaasan) December 12, 2024
மென்மேலும் பல வெற்றிகள் பெறுக; நலம் சூழ்க; மகிழ்ச்சி நிறைக; நீடு வாழ்க!
ജന്മദിനാശംസകൾ പ്രിയ രജനികാന്ത് , വരും വർഷങ്ങളിൽ നിങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. എന്നേക്കും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നാണ് മമ്മൂട്ടി തന്‍റെ എക്‌സില്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചത്.
Happy Birthday Dear @rajinikanth ,May you continue to inspire millions as you always do in the years to come. Stay Happy and Healthy forever. 😊 pic.twitter.com/dWA87vENh3
— Mammootty (@mammukka) December 12, 2024
ജന്മദിനാശംസകൾ, പ്രിയപ്പെട്ട രജനികാന്ത് സർ! സ്‌ക്രീനിലും പുറത്തും നിങ്ങളുടെ യാത്ര ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നത് തുടരുന്നു. നല്ല ആരോഗ്യം, സന്തോഷം, അനന്തമായ സന്തോഷ നിമിഷങ്ങൾ എന്നിവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്നേഹവും ബഹുമാനവുമെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
Happy Birthday, dear Rajinikanth Sir! Your journey, both on and off the screen, continues to inspire us all. May you be blessed with good health, happiness, and endless moments of joy. Much love and respect.@rajinikanth
— Mohanlal (@Mohanlal) December 12, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഞങ്ങളുടെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്ന എസ്ജെ സൂര്യയും കുറിച്ചു. രജനികാന്തിന്‍റെ ഐക്കണിക് ഡയലോഗുകളിലൂടെയാണ് ആരാധകർ അദ്ദേഹത്തിന് ആശംസകൾ നേരുന്നത്. വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയറ്ററുകളിൽ ചിത്രം വിജയിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
பேரன்பிற்கும் மரியாதைக்கும் உரிய சூப்பர் ஸ்டார் திரு. @rajinikanth அவர்களுக்கு இனிய பிறந்த நாள் வாழ்த்துகளைத் தெரிவித்துக்கொள்கிறேன். தாங்கள் நல்ல ஆரோக்கியத்துடன் நீடூழி வாழ இறைவனைப் பிரார்த்திக்கிறேன்.
— TVK Vijay (@tvkvijayhq) December 12, 2024
#HBDSuperstarRajinikanth, #Thalaivar തുടങ്ങിയ ജനപ്രിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ആരാധകർ സോഷ്യൽമീഡിയയിലൂടെ ജന്മദിനാശംസകൾ അറിയിക്കാറുണ്ട്.
തലൈവരുടെ പിറന്നാളിന് പാലഭിഷേകം നടത്തിയാണ് ഇത്തവണത്തെ ആഘോഷം. കഴിഞ്ഞ വർഷം മധുരയിൽ സ്റ്റൈൽ മന്നൻ രജനികാന്തിന്‍റെ പുതിയൊരു പ്രതിമ അനാച്ഛാദനം ചെയ്‌തു. താരത്തിന്‍റെ കടുത്ത ആരാധകനായ കാർത്തിക് എന്നയാളാണ് നടന്‍റെ പ്രതിമ സ്ഥാപിച്ചത്. ഈ പ്രതിമയ്ക്ക് പാലഭിഷേകം നടത്തിയാണ് ആഘോഷം കളറാക്കിയത്.
മുൻ പട്ടാളക്കാരനായ കാർത്തിക് 'അരുൾമിക്കു ശ്രീ രജനി കോയിൽ' നിർമ്മിച്ച് ഏതാനും വർഷങ്ങളായി അതിനെ ആരാധിക്കുന്നു. മാട്രിമോണി വെബ്‌സൈറ്റ് നടത്തുന്ന കാർത്തിക് അതിൽ നിന്നുള്ള വരുമാനം കൊണ്ട് രജനിക്കായി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
അടുത്തിടെ നവരാത്രി ആഘോഷ വേളയിൽ രജനികാന്ത് ഇതുവരെ അഭിനയിച്ച സിനിമ കഥാപാത്രങ്ങൾക്കൊപ്പം കോലു സൃഷ്ടിച്ചിരുന്നു. ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പൂജകൾ നടത്തുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.
Also Read:29-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും; തലസ്ഥാനത്ത് ഇനി ഒരാഴ്‌ച സിനിമാക്കാലം