സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ ചിത്രമാണ് 'വേട്ടയ്യന്‍'. അഞ്ചുദിവസം കൊണ്ട് 240 കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രത്തിന്‍റെ ആഗോളതല കളക്ഷന്‍. കേരളത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ 'വേട്ടയ്യന്‍റെ' വിജയം ആഘോഷിക്കുകയാണ് രജനികാന്ത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഹൃദയസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് രജനികാന്തിനെ ഡിസ്‌ചാര്‍ജ് ചെയ്‌തത്. 'വേട്ടയ്യന്‍റെ' സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍, സംഗീത സംവിധായകന്‍ അനിരുദ്ധ്, ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചത്.
അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബടി, റിതിക സിങ്, ദുഷാര വിജയന്‍, സാബു മോന്‍, അഭിരാമി, എന്നിവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് വേട്ടയ്യന്‍.
തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് 'വേട്ടയ്യന്‍' റിലീസിനെത്തിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്‍റ ബാനറിൽ സുബാസ്‌കരൻ അല്ലിരാജ നിർമ്മിച്ച 'വേട്ടയ്യൻ' കേരളത്തിൽ വമ്പൻ റിലീസിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. കേരളത്തില്‍ ആദ്യ ദിനം നാലുകോടിക്ക് മുകളില്‍ കളക്‌ഷന്‍ വേട്ടയ്യന്‍ നേടിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഛായാഗ്രഹണം - എസ് ആർ കതിർ, എഡിറ്റിംഗ് - ഫിലോമിൻ രാജ്, ആക്ഷൻ - അൻപറിവ്, കലാസംവിധാനം - കെ കതിർ, മേക്കപ്പ് - പട്ടണം റഷീദ്, വസ്ത്രാലങ്കാരം - അനു വർദ്ധൻ, ഡിസ്ട്രിബൂഷൻ പാര്‍ട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
അതേസമയം രജനികാന്തിന്‍റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് ചെന്നൈ അപ്പോളോയില്‍ ചികിത്സ തേടാന്‍ കാരണമായത്. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്‌ത്രക്രിയയില്‍ രക്തക്കുഴലിലെ വീക്കം നീക്കാന്‍ അയോര്‍ട്ടയില്‍ സ്‌റ്റന്‍ഡ് സ്ഥാപിച്ചിരുന്നു.
മൂന്ന് പ്രത്യേക ഡോക്‌ടറുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ് ഡോ. സായ് സതീഷിന് കീഴിലായിരുന്നു ചികിത്സ.