പ്രഭുദേവ നായകനായെത്തുന്ന 'പേട്ട റാപ്പ്' നാളെ തിയേറ്ററുകളില്‍ എത്തുന്നു. കേരളത്തിലെ എണ്‍പതോളം തിയേറ്ററുകളില്‍ ചിത്രം നാളെ റിലീസിനെത്തും. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു നാളിതുവരെ ആരാധകര്‍.
മലയാള സിനിമ സംവിധായകനായ എസ്.ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പേട്ട റാപ്പ്'. 30 വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ബ്ലോക്ക് ബസ്‌റ്റര്‍ ചിത്രത്തിലെ ഗാനത്തിന്‍റെ പേരില്‍ ഒരു ചിത്രവുമായി എസ് ജെ സിനു സമീപിച്ചപ്പോള്‍ കഥയിലെ ടോട്ടല്‍ എന്‍റര്‍ടെയിന്‍മെന്‍റ് ഫാക്‌ടറും ചിത്രത്തിന്‍റെ പേരുമാണ് തന്നെ സ്വാധീനിച്ചതെന്ന് നേരത്തെ പ്രഭുദേവ പറഞ്ഞിരുന്നു.
സണ്ണി ലിയോണും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'പേട്ടറാപ്പി'ലെ ഒരു ഗാന രംഗത്തിലാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്. കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, മൈം ഗോപി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
അടുത്തിടെ പുറത്തിറങ്ങിയ 'പേട്ട റാപ്പി'ലെ 'ലിക്കാ ലിക്കാ' ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രഭുദേവയും വേദികയുമാണ് ഗാന രംഗത്തില്‍. വ്യത്യസ്‌ത നൃത്തച്ചുവടുകൾ കൊണ്ട് പ്രഭുദേവയും വേദികയും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിരുന്നു. മദൻ കർക്കിയുടെ ഗാന രചനയില്‍ ഡി ഇമ്മന്‍റെ സംഗീതത്തില്‍ നികിതാ ഗാന്ധിയും യാസിൻ നിസാറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചത്.
ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് സിനിമയുടെ നിര്‍മ്മാണം. പി കെ ദിനിലാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.
കലാസംവിധാനം - എ.ആർ മോഹൻ , മേക്കപ്പ് - അബ്‌ദുല്‍ റഹ്‌മാന്‍, വസ്ത്രാലങ്കാരം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - ആനന്ദ് എസ്, ശശികുമാർ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റിയ എസ്, കൊറിയോഗ്രാഫി - ഭൂപതി രാജ, റോബർട്ട്, സ്‌റ്റണ്ട് - ദിനേശ് കാശി, വിക്കി മാസ്‌റ്റര്‍, ലിറിക്‌സ് - വിവേക്, മദൻ ഖർക്കി, ക്രിയേറ്റീവ് സപ്പോർട്ട് - സഞ്ജയ് ഗസൽ, കോ ഡയറക്‌ടർ - അഞ്ജു വിജയ്, ഡിസൈൻ - യെല്ലോ ടൂത്ത്, സ്‌റ്റിൽസ് - സായ് സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് - പ്രദീപ് മേനോൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്‍റ് - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.