ETV Bharat / entertainment

ശ്രീ ഗോകുലം മുവീസിന്‍റെ 'കത്തനാർ' ; അനുഷ്‌ക ഷെട്ടിയ്‌ക്ക്‌ പുറമെ പ്രഭുദേവയും ചിത്രത്തില്‍ - Prabhu Deva in Kathanar movie

13 വര്‍ഷത്തിന്‌ ശേഷം വീണ്ടും മലയാള സിനിമയിലേക്ക്‌, ജയസൂര്യ നായകനായെത്തുന്ന 'കത്തനാരിൽ' പ്രഭുദേവയും

Prabhu Deva  Kathanar movie  actor Jayasurya  Prabhu Deva in Kathanar movie
Prabhu Deva in Kathanar movie
author img

By ETV Bharat Kerala Team

Published : Mar 16, 2024, 9:19 PM IST

എറണാകുളം : ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്‌ത്‌ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'കത്തനാരിൽ' പ്രഭുദേവ ജോയിൻ ചെയ്‌തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേഴ്‌സ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി.

'ഒരു മലയാള സിനിമയ്‌ക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാ​ഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011 ൽ റിലീസ് ചെയ്‌ത ഉറുമിക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്.

അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാ​ഗ്യമായി ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായി ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ. പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്'. ശ്രീ ഗോകുലം മുവീസിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറഞ്ഞു.

അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്‌ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് 'കത്തനാർ'. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രത്തിന്‍റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്‌സ്‌ വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതില്‍ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024 ൽ റിലീസ് ചെയ്യും.

രചന: ആർ രാമാനന്ദ്, ഛായാഗ്രഹണം : നീൽ ഡി കൂഞ്ഞ, ആക്ഷൻ : ജംഗ്‌ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം : രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ : സിദ്ധു പനക്കൽ, പിആർഒ : ശബരി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.