ETV Bharat / entertainment

ഓസ്‌കർ 2025: 97-ാമത് അക്കാദമി അവാർഡ് തീയതി പ്രഖ്യാപിച്ചു - Oscars 2025

2024-2025 സീസണിലെ ഓസ്‌കറുമായി ബന്ധപ്പെട്ട സുപ്രധാന തീയതികള്‍ പുറത്ത്.

97TH ACADEMY AWARDS DATE ANNOUNCED  OSCARS 2025 DATE ANNOUNCED  OSCAR RELATED DATES 2025 SEASON  ഓസ്‌കർ 2025
OSCARS 2025
author img

By ETV Bharat Kerala Team

Published : Apr 11, 2024, 4:24 PM IST

97-ാമത് അക്കാദമി അവാർഡ് തീയതി പുറത്ത്. അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസും എബിസിയും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ഇത് അനുസരിച്ച്, 2025ലെ ഓസ്‌കർ അടുത്ത വർഷം മാർച്ച് 2ന് ഞായറാഴ്‌ച (ഇന്ത്യയിൽ മാർച്ച് 3, 2025 തിങ്കളാഴ്‌ച) നടക്കും.

ഹോളിവുഡിലെ ഡോൾബി തിയേറ്റർ ഒരിക്കൽ കൂടി ഓസ്‌കാറിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ്. എബിസിയിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. 1976 മുതൽ വർഷം തോറും എബിസിയിൽ അക്കാദമി അവാർഡ് സംപ്രേക്ഷണം ചെയ്യാറുണ്ട്. ആഗോളതലത്തിൽ 200-ലധികം രാജ്യങ്ങളിലേക്ക് ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷത്തെ ഓസ്‌കർ മാർച്ച് 10നാണ് നടന്നത്. ഏകദേശം 19.5 ദശലക്ഷം ആളുകളാണ് പരിപാടി കണ്ടത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 4% കൂടുതലാണ്.

അതേസമയം ക്രിസ്റ്റഫർ നോളന്‍റെ 'ഓപ്പൺഹൈമർ' ആണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ സിനിമയിൽ ആറ്റംബോംബിന്‍റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമർ ആയി അവിസ്‌മരണീയ പ്രകടനം കാഴ്‌ചവച്ച കിലിയൻ മർഫി ആയിരുന്നു മികച്ച നടൻ. ഓസ്‌കറില്‍ ആറ് പുരസ്‌കാരങ്ങളാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം കരസ്ഥമാക്കിയത്. 'പുവര്‍ തിങ്സി'ലെ തകർപ്പൻ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി.

2025ലെ ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ വൈകിട്ട് 7 മണിക്ക് ആരംഭിക്കും. 2024-2025 സീസണിലെ ഓസ്‌കറുമായി ബന്ധപ്പെട്ട കൂടുതൽ സുപ്രധാന തീയതികൾ താഴെ:

  • പൊതു പ്രവേശനം, മികച്ച ചിത്രം, RAISE സമർപ്പിക്കാനുള്ള അവസാന തീയതി - 2024 നവംബർ 17 ഞായർ
  • ഗവർണേഴ്‌സ് അവാർഡുകൾ - ഡിസംബർ 9, 2024
  • പ്രാഥമിക വോട്ടെടുപ്പ് - 2024 ഡിസംബർ 13ന് രാവിലെ 9 മണിക്ക്
  • പ്രാഥമിക വോട്ടെടുപ്പ് 2024 ഡിസംബർ 17ന് 5 മണിക്ക് അവസാനിക്കും
  • ഓസ്‌കർ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപനം - ഡിസംബർ 31, 2024
  • യോഗ്യതാ കാലയളവ് 2025 ജനുവരി 8ന് അവസാനിക്കും
  • നോമിനേഷൻ വോട്ടെടുപ്പ് 2025 ജനുവരി 12ന് രാവിലെ 9 മണിക്ക്
  • നാമനിർദേശ വോട്ടെടുപ്പ് 2025 ജനുവരി 17ന് 5 മണിക്ക് അവസാനിക്കും
  • ഓസ്‌കർ നോമിനേഷൻ പ്രഖ്യാപനം - 2025 ഫെബ്രുവരി 10
  • ഓസ്‌കർ നോമിനികൾക്കുള്ള ഉച്ചഭക്ഷണം (Luncheon) - 2025 ഫെബ്രുവരി 11ന്
  • ഫൈനൽ വോട്ടിംഗ് 2025 ഫെബ്രുവരി 18ന് രാവിലെ 9 മണിക്ക് ആരംഭിക്കും
  • ഫൈനൽ വോട്ടിംഗ് 2025 മാർച്ച് 2ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും

ALSO READ: ഓപ്പൺഹൈമറായി അത്യു​ഗ്രൻ പ്രകടനം; ഓസ്‌കറിൽ മുത്തമിട്ട് കിലിയൻ മർ‌ഫി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.