ETV Bharat / entertainment

'ഞങ്ങളുടെ സിനിമകളിൽ നടന്മാർ മൃഗങ്ങളാണ്'; 'ചേസിങ് ഷാഡോസ്' ചിത്രീകരണത്തെ കുറിച്ച് ബേദി സഹോദരന്മാർ - NARESH BEDI RAJESH BEDI INTERVIEW - NARESH BEDI RAJESH BEDI INTERVIEW

കേരളത്തിന്‍റെ 16ാമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി ആന്‍റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തലസ്ഥാനത്ത് തുടക്കം. 'ചേസിങ് ഷാഡോസ്' എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിന് ശേഷം ഇരുവരും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

ബേദി സഹോദരന്മാർ  വൈൽഡ് ലൈഫ് സിനിമ  BEDI BROTHERS Movies  IDSFFK
Naresh Bedi and Rajesh Bedi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 27, 2024, 9:01 PM IST

ബേദി സഹോദരന്മാർ ഇടിവി ഭാരതിനോട് (ETV Bharat)

തിരുവനന്തപുരം: വൈവിധ്യമാർന്ന ഡോക്യുമെന്‍ററികളും ഷോർട് ഫിലിമുകളുമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി തലസ്ഥാനത്ത് മുന്നേറുന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചർച്ചയാവുകയാണ് പ്രമുഖ വൈൽഡ് ലൈഫ് ചലച്ചിത്രകാരന്മാരായ ബേദി സഹോദരന്മാരുടെ ഹ്രസ്വ ചിത്രങ്ങൾ. ജൂലൈ 26 മുതൽ 31വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടക്കുന്ന മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാര ജേതാക്കളായ ബേദി സഹോദരന്മാരായ നരേഷ് ബേദി, രാജേഷ് ബേദി എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് മേളയെ സമ്പന്നമാക്കുന്നു.

മനുഷ്യവാസമില്ലാത്ത ഹിമാലയൻ കൊടുമുടികളിൽ അത്യപൂർവമായി മാത്രം കാണുന്ന ഹിമപ്പുലിയുടെ ആവാസവ്യവസ്ഥ വിശദമാക്കുന്ന 'ചേസിങ് ഷാഡോസ്' എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിന് ശേഷം ഇരുവരും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.

ഹിമാലയത്തിൽ തന്നെ അത്യപൂർവമായി കാണുന്ന ഹിമപ്പുലിയെ കണ്ടെത്തുക മാത്രമല്ല അവയുടെ ജീവിതം തന്നെ സിനിമയാക്കി, വെല്ലുവിളികൾ എന്തൊക്കെയായിരുന്നു ?

നരേഷ് ബേദി - മൃഗങ്ങൾ ഉൾപ്പെട്ട സിനിമയുടെ ചിത്രീകരണം തന്നെ വെല്ലുവിളിയാണ്. ചില മൃഗങ്ങൾ ഒഴിഞ്ഞുമാറുന്ന പ്രകൃതക്കാരും എണ്ണത്തിൽ വളരെ കുറവുമായിരിക്കും. അവയുടെ സ്വഭാവത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമാകും ലഭ്യമായുള്ളത്. ഒരു വർഷമെങ്കിലും അവയുടെ സ്വഭാവം പഠിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈൽഡ് ലൈഫ് ഫിലിം മേക്കിങ് വളരെ കാലതാമസമെടുക്കും.

കൂടുതൽ സമയം ചെലവഴിക്കുമ്പോൾ കൂടുതൽ പണവും അതോടൊപ്പം ചെലവഴിക്കേണ്ടി വരും. ഇതിനായുള്ള സാങ്കേതിക പിന്തുണയും ആവശ്യമാണ്. ഓരോ മൃഗത്തെ ചിത്രീകരിക്കുന്നതിനും പുത്തൻ രീതികൾ സ്വീകരിക്കേണ്ടി വരും. ഹിമപുലിയെ ചിത്രീകരിക്കുന്നതും വ്യത്യസ്‌തവും വെല്ലുവിളിയും ആയിരുന്നു. എണ്ണത്തിൽ വളരെ കുറവാണ് ഹിമപ്പുലി. ഉയരം കൂടിയ പ്രദേശങ്ങളിൽ കനത്ത തണുപ്പിലാണ് ഹിമപുലിയെ തേടിയത്.

രാജേഷ് ബേദി - വൈൽഡ് ലൈഫ് ഫിലിമൊഗ്രഫി മറ്റ് സിനിമ ചിത്രീകരണ രീതികളിൽ നിന്നും വളരെ വ്യത്യസ്‌തമാണ്. സിനിമ, പരസ്യം ഉൾപ്പെടെയുള്ളവ ചിത്രീകരിക്കുമ്പോൾ എല്ലാത്തിന്മേലും നിങ്ങൾക്കൊരു നിയന്ത്രണമുണ്ട്. എന്നാൽ ഇവിടെ മൃഗത്തിന്‍റെ സ്വഭാവമനുസരിച്ച് മുഴുവൻ സംവിധാനങ്ങളും മാറേണ്ടതുണ്ട്.

സഹോദരങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാവുക പതിവാണ്, ഈ വെല്ലുവിളിയെ എങ്ങനെയായിരുന്നു തരണം ചെയ്‌തത് ?

നരേഷ് ബേദി - നമ്മൾ തമ്മിൽ തർക്കങ്ങൾ പലപ്പോഴുമുണ്ടാകാറുണ്ട്. ചിലപ്പോൾ തമ്മിൽ ദേഷ്യം കാണിക്കും. എന്നാൽ അവസാനം സൃഷ്‌ടിക്ക് അനുയോജ്യമായി എല്ലാം മാറുന്നുണ്ട്. 20 വർഷത്തിലെറെയായി വൈൽഡ് ലൈഫ് ഫിലിമോഗ്രഫിയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. രാജേഷ് നിരവധി പുസ്‌തകങ്ങളും ഇതുസംബന്ധിച്ച് എഴുതിയിട്ടുണ്ട്. ഇനിയും ഒരുമിച്ച് പ്രവർത്തിക്കാനാണ് താത്പര്യം.

രാജേഷ് ബേദി - വൈൽഡ്‌ലൈഫ് ഫിലിമോഗ്രഫി ഒരു ടീം വർക്കാണ്. രണ്ടോ മൂന്നോ ക്യാമറകൾ ഒരുമിച്ച് ഒരേ സമയം പ്രവർത്തിക്കണം. രണ്ട് പേരുടെ മാനസികാവസ്ഥയും സഹകരണ മനോഭാവവും വളരെ പ്രധാനമാണ്. ഞാൻ നരേഷിനെക്കാൾ രണ്ട് വയസ് ഇളയതാണ്. ഒരുമിച്ചുള്ള ഞങ്ങളുടെ സിനിമ നിർമാണം വിജയകരമായതിന് കാരണം ഞങ്ങളുടെ ഒരേ ചിന്താഗതി തന്നെയാണ്. ഒടുവിൽ സൃഷ്‌ടിയെ ജനങ്ങൾ സ്വീകരിക്കുന്നു. അത് മാത്രമാണ് ഏറ്റവും പ്രധാനം.

ഒരു പ്രത്യേക വിഭാഗമായി വൈൽഡ് ലൈഫ് സിനിമകളെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കേണ്ടതുണ്ടോ ?

രാജേഷ് ബേദി - ഡോക്യുമെന്‍ററി വിഭാഗം അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവലുകളിൽ ഇപ്പോൾ തന്നെ ഉണ്ട്. അധികൃതർക്ക് തോന്നുകയാണെങ്കിൽ, വൈൽഡ് ലൈഫ് ഫിലിം മേക്കിങ്ങിനെ ഒരു വിഭാഗമായി പരിഗണിക്കുന്നത് ഈ മേഖലയിൽ വളർന്നുവരാൻ താത്പര്യമുള്ളവർക്ക് വലിയ സഹായമാകും.

നരേഷ് ബേദി - വൈൽഡ് ലൈഫ് ഫിലിം മേക്കിങ്ങിന് വലിയ പിന്തുണ ആവശ്യമുള്ള കാലമാണിത്. കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. ഇതിനായി ഒരു സംവിധാനം തന്നെ ആവശ്യമാണ്. വിനോദത്തിന് പിന്നാലെ പായുന്ന പൊതുജനത്തിന് മുന്നിൽ ഇത്തരം സിനിമകൾ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്. പ്രാദേശിക വിഷയങ്ങൾ കൂടി വൈൽഡ് ലൈഫ് സിനിമോഗ്രാഫിയിൽ ആവശ്യമാണ്.

Also Read: 'ഗോ ഫോർ ഗ്ലോറി'; പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് സിനിമ താരങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.