നടന്‍ നെപ്പോളിയന്‍റെ മകന്‍ ധനൂഷ് വിവാഹിതനായി. അക്ഷയയാണ് വധു. ജപ്പാനില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് വധുവിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മകന്‍റെ വിവാഹ ചടങ്ങള്‍ക്ക് വികാരഭരിതനായി സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Actor Napolean’s son Dhanush Marriage📸
— Christopher Kanagaraj (@Chrissuccess) November 7, 2024
Best Wishes to the Couple💥 pic.twitter.com/RmIkNmYQTn
കാര്‍ത്തി, രാധിക, ശരത്‌കുമാര്‍, സുഹാസിനി, ഖുശ്‌ബു, മീന, കൊറിയോഗ്രാഫര്‍ കല മാസ്‌റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നടന്‍ ശിവ കാര്‍ത്തികേയന്‍ വീഡിയോ കോളിലൂടെ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.
Father is someone you look up to, no matter how tall you grow ❤️
— Studio Flicks (@StudioFlicks) November 8, 2024
Napoleon's son wedding 🎉pic.twitter.com/a8kcBRg2dC
ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തോടനുബന്ധിച്ച് ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നു. എല്ലാ ചടങ്ങുകളും താരസമ്പന്നമായിരുന്നു. ജൂലൈയിലായിരുന്നു ധനുഷിന്‍റെയും അക്ഷയയുടെയും വിവാഹനിശ്ചയം.
Actor Napolean’s son Dhanush Marriage📸
— FridayCinema (@FridayCinemaOrg) November 7, 2024
Stills
Best Wishes to the Couple💥 pic.twitter.com/VjYa0oPFGf
ചെറിയ പ്രായത്തില്‍ തന്നെ ധനൂഷിന്‍റെ രോഗം കണ്ടുപിടിച്ചിരുന്നു. മകന്‍റെ ചികിത്സയ്‌ക്കായി നെപ്പോളിയന്‍ അമേരിക്കയിലേയ്‌ക്ക് കുടുംബസമേതം താമസം മാറിയിരുന്നു.
Nepolean son marriage at Tokyo, Japan today pic.twitter.com/TvN76zZogd
— meenakshisundaram (@meenakshinews) November 7, 2024
Nepolean son marriage at Tokyo, Japan today at 10.45 to 11.45Am. 2024/ Nov 7. #nepolean #நெப்போலியன் pic.twitter.com/NFngxB6aQw
— meenakshisundaram (@meenakshinews) November 7, 2024
பிரபல நடிகர் நெப்போலியன் அவர்களின் மகன் சதீஷ். பிறவியில் இருந்தே உடல்நிலை பாதிக்கப்பட்டு இருப்பவர். இவரால் நடக்க முடியாது ஆனால் பேசுவார். அப்படிப்பட்ட நபரை நாகர்கோவில் சேர்ந்த இந்த பெண்மணி மனது கொண்டு திரு சதீஷ் அவர்களை இல்வாழ்க்கைக்கு அழைத்து வந்தார். என்னைப் பொறுத்தவரை இந்த… pic.twitter.com/mvGaMoO8wU
— Abitha Raj (@Abitha96960262) November 7, 2024
2001ല്‍ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്‌ത 'രാവണപ്രഭു' എന്ന ചിത്രത്തില്‍ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് നെപ്പോളിയന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ എതിരാളിയുടെ വേഷമായിരുന്നു നെപ്പോളിയന്. നിരവധി തമിഴ് ചിത്രങ്ങളിലും നെപ്പോളിയന്‍ വില്ലനായി വേഷമിട്ടിട്ടുണ്ട്.