ETV Bharat / entertainment

"ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദ്"; പൃഥ്വിരാജിന് സര്‍പ്രൈസുമായി മോഹന്‍ലാല്‍ - ZAYED MASOOD CHARACTER POSTER

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന് സര്‍പ്രൈസുമായി മോഹന്‍ലാലും എമ്പുരാന്‍ ടീമും. എമ്പുരാനിലെ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. എമ്പറേഴ്‌സ്‌ ജനറല്‍ എന്ന വിശേഷണത്തോടു കൂടിയാണ് മോഹന്‍ലാല്‍ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

MOHANLAL SHARES ZAYED MASOOD POSTER  PRITHVIRAJ BIRTHDAY  L2 EMPURAAN  സയീദ് മസൂദ് പോസ്‌റ്റര്‍
ZAYED MASOOD CHARACTER POSTER (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 16, 2024, 10:39 AM IST

ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രമാണ് 'എമ്പുരാന്‍'. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ ജന്‍മദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 'എമ്പുരാനി'ലെ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 'എമ്പുരാനി'ല്‍ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

കൗതുകകരമായ ഒരു കുറിപ്പിനൊപ്പം സയീദ് മസൂദിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് മോഹന്‍ലാല്‍ പൃഥ്വിരാജിന് ജന്‍മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

"ജന്‍മദിനാശംസകൾ ജനറൽ! ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട... പിശാച് വളർത്തിയ! സയീദ് മസൂദ്, എമ്പറേഴ്‌സ്‌ ജനറല്‍" -മോഹന്‍ലാല്‍ കുറിച്ചു. റൈഫിളുമായി നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് ക്യാരക്‌ടര്‍ പോസ്‌റ്ററില്‍ കാണാനാവുക.

മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, അർജുൻ ദാസ്, സായ്‌കുമാർ, ബൈജു സന്തോഷ്, സുരാജ് വെഞ്ഞാറമൂട്, ഫാസിൽ, സച്ചിൻ ഖേദേക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും സംയുക്‌തമായാണ് എൽ2 എമ്പുരാൻ നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ​​ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വ്വഹിക്കും. അഖിലേഷ് മോഹനാണ് ചിത്രസംയോജനം. സിനിമയുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

2025 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. 2019 മാര്‍ച്ച് 28നായിരുന്നു 'ലൂസിഫര്‍' റിലീസ്. 2025ല്‍ ഇതേ ദിവസം രണ്ടാം ഭാഗമായ 'എമ്പുരാനും' റിലീസ് ചെയ്യുമെന്നാണ് സൂചന. സിനിമയ്‌ക്ക് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു.

Also Read: ഖുറേഷി എബ്രഹാമും കൂട്ടരും ഇനി തലസ്ഥാന നഗരിയില്‍; കുപ്രചരണങ്ങള്‍ പൊളിച്ച് പൃഥ്വിരാജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.