തെന്നിന്ത്യൻ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം 'ആനന്ദപുരം ഡയറീസി'ലെ ഗാനം പുറത്ത്. ചിത്രത്തിലെ 'ഇന്നീ ജീവിതം...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് (Innee Jeevitham lyrical video from Aanandhapuram Diaries out).
'സത്യമേവ ജയതേ', 'അങ്കം വെട്ടാൻ മുന്നിൽ', 'ആര് നീ കൺമണി', 'പഞ്ചമി രാവിൻ പൂത്തിങ്കൾ' എന്നിവയാണ് 'ആനന്ദപുരം ഡയറീസി'ലെ മറ്റ് പാട്ടുകൾ. അതേസമയം കോളജ് വിദ്യാർഥിയായ സിനാൻ എബ്രഹാമാണ് ഇപ്പോൾ പുറത്തുവന്ന ഗാനത്തിന്‍റെ വരികൾ കുറിച്ചത്. ജാക്‌സൺ വിജയനാണ് ഈണമൊരുക്കി ഗാനം ആലപിച്ചത്.
- " class="align-text-top noRightClick twitterSection" data="">
കലാലയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ജയ ജോസ് രാജ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് ഒരുക്കുന്ന സിനിമ കൂടിയാണ് 'ആനന്ദപുരം ഡയറീസ്'. മീനയ്‌ക്കൊപ്പം തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായുണ്ട്.
സിദ്ധാർഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്‌ദുൾ റഹൂഫ്, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളി വിദ്യാധരൻ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഫെബ്രുവരി അവസാന വാരത്തോടെ 'ആനന്ദപുരം ഡയറീസ്' തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാനും ആൽബർട്ട് വിജയനുമാണ് ഗാനങ്ങൾ ഒരുക്കിത്. ഗായകരായി കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, ജാക്‌സൺ വിജയൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരും അണിയറയിലുണ്ട്.