ETV Bharat / entertainment

'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്‌ന്‍റില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നത് ചെറ്റത്തരങ്ങള്‍'; 14 വര്‍ഷങ്ങള്‍ക്ക് ശേഷം ദുരനുഭവം പറഞ്ഞ് മനു ജഗദ് - MANU JAGADH ABOUT BAD EXPERIENCE - MANU JAGADH ABOUT BAD EXPERIENCE

മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്‌ന്‍റിന്‍റെ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച് കൊണ്ടായിരുന്നു കലാ സംവിധായകന്‍ മനു ജഗദിന്‍റെ പ്രതികരണം.

MANU JAGADH  Manu Jagadh Facebook Post  മനു ജഗദ്  pranchiyettan and the saint
Manu Jagadh (Facebook Official)
author img

By ETV Bharat Entertainment Team

Published : Aug 29, 2024, 11:38 AM IST

സിനിമ മേഖലയില്‍ താന്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് പ്രശസ്‌ത കലാ സംവിധായകന്‍ മനു ജഗദ്. രഞ്‌ജിത് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്‌ന്‍റ്' എന്ന സിനിമയുടെ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് മനു ജഗദ് തന്‍റെ ദുരനുഭവം തുറന്നു പറഞ്ഞത്.

ചിത്രീകരണത്തിനായി തൃശൂരില്‍ എത്തിയ തനിക്ക് തന്നത്, പൊലീസ് കേസിലുള്ള ഒറ്റപ്പെട്ട ഒരു ഹോട്ടല്‍ ആയിരുന്നുവെന്ന് മനു. ഇത്തരം ചെറ്റത്തരങ്ങള്‍ ഇവിടെ അവസാനിക്കണമെന്നാണ് മനു പറയുന്നത്. സംവിധായകനോടുള്ള ബഹുമാനം കൊണ്ടും, സിനിമയോടുള്ള ഇഷ്‌ടം കൊണ്ടും മാത്രമാണ് സിനിമയ്‌ക്കൊപ്പം നിന്നതെന്നും മനു ഫേസ്‌ബുക്കില്‍ കുറിച്ചു.

'ഒരു സിനിമയ്ക്ക്‌, ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. കലാ സംവിധായകന്‍ എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളറുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്‍റെ അസിസ്‌റ്റന്‍റായ പ്രൊഡക്ഷൻ മാനേജർ കൊണ്ടു ചെന്ന താമസിക്കാനുള്ള സ്ഥലം.

പാതിരാത്രി പ്രസ്‌തുത ബിൽഡിംഗിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം, ആ ബിൽഡിംഗിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ, അതിനെയൊക്കെ ബന്ധിച്ച് ഒരു പൊലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പോഴും കരുതിയത് വല്ല സിനിമ ഷൂട്ടിംഗും കഴിഞ്ഞതിന്‍റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.

ഇത്തിരി നേരം കാത്തിരുന്നപ്പോള്‍ ഒരു പ്രായം ചെന്നൊരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്‍റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്‍റെ മെയിൻ ഡോർ തുറന്നു അകത്തേയ്ക്ക്..

ചേട്ടാ ഇവിടെയാരും താമസമില്ലേ എന്ന എന്‍റെ ചോദ്യത്തിന്, എന്‍റെ പൊന്നു സാറെ, ഇതൊരു പൊലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ്, അതല്ലേ ഞാന്‍ ആദ്യമേ ചോദിച്ചെന്ന് അങ്ങേർ. മുറികള്‍ മുകളിലാ എന്നദ്ദേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേക്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ലെന്ന് പറഞ്ഞു. ഞങ്ങളേയും കൊണ്ട് ഫസ്‌റ്റ് ഫ്ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം. മുകളിൽ ഒരു മുറി തുറന്നു തന്നു. മുറി തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ച് തുറന്നു കിടന്ന ജനൽ വഴി പുറത്തേയ്‌ക്ക്.

മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്‌ദത്തോടെ തൊട്ടപ്പുറത്ത് പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു, ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു, ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്‌ജസ്‌റ്റ് ചെയ്യണം. എന്‍റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു...

അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയിക്കൊള്ളൂ.. എനിക്ക് ആ സംവിധായകനോട് അക്കാലത്ത് ആരാധനയായിരുന്നു.. ആ സിനിമയോടും. ഒരു ചീഫ് ടെക്‌നിഷൻ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പൊലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ഓക്കെ ആക്കിയത് എന്നാണ്.

പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ. ആ സംവിധായതനോടുള്ള എന്‍റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്‌ടം കൊണ്ടും സിനിമയ്‌ക്കൊപ്പം നിന്നെന്ന് മാത്രം. വ്യക്തി താല്‍പ്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യമാണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്‍പ്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ...

ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടൽ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്.. ഇന്ന് ഗൂഗിൾ സെർച്ചിൽ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയർ ചെയ്യുന്നു..' - മനു ജഗദ് കുറിച്ചു.

Also Read: 'ആദ്യം വളകളില്‍ തൊട്ടു, പിന്നീട് മുടിയിഴകളിലും'; സംവിധായകന്‍ രഞ്‌ജിത്തിനെതിരെ ബംഗാളി നടിയുടെ ഗുരുതര വെളിപ്പെടുത്തല്‍ - Bengali actress against Ranjith

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.