തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടയ്യൻ'. ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം ഈ അടുത്തിടെയാണ് റിലീസായത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ 'മനസ്സിലായോ' ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റിലും ഇടംപിടിച്ചിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ്.


രജനീകാന്തും മഞ്ജു വാര്യരുമാണ് ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാന രംഗത്തില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് മഞ്ജു വാര്യരും രജനീകാന്തും എത്തുന്നത്. ഗാനത്തിലെ മഞ്ജു വാര്യരുടെ പ്രകടനത്തെ പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു. ഗാനത്തിലെ 'മനസ്സിലായോ' എന്ന ടാഗ്‌ലൈന്‍ കൗതുകമുണർത്തുന്ന വസ്‌തുതയായും മാറി.


ഇപ്പോഴിതാ ഗാന രംഗത്തില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. രജനികാന്ത്, മഞ്ജു വാര്യർ, അനിരുദ്ധ് രവിചന്ദ്രൻ എന്നിവരുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'വേട്ടയ്യനി'ലെ ചില പ്രസക്തഭാഗങ്ങളുടെ ചിത്രീകരണം കേരളത്തില്‍ ആയിരുന്നു. ഈ വര്‍ഷം ദസറ റിലീസ് ആയാകും ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.