ETV Bharat / entertainment

പൊന്നമ്മ ചേച്ചിയുടെ പൊന്നുമ്മ പങ്കുവെച്ച് മമ്മൂട്ടി - Mammootty remembered Ponnamma - MAMMOOTTY REMEMBERED PONNAMMA

പൊന്നമ്മ ചേച്ചിയുടെ ഓര്‍മ്മ ചിത്രം പങ്കുവച്ച് മമ്മൂട്ടി. കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹ ചുംബനം സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ച് കൊണ്ടാണ് മമ്മൂട്ടി, കവിയൂര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്.

MAMMOOTTY  REMEMBERES KAVIYOOR PONNAMMA  കവിയൂര്‍ പൊന്നമ്മ  മമ്മൂട്ടി
Mammootty condolences to Kaviyoor Ponnamma (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 21, 2024, 10:11 AM IST

മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. കവിയൂര്‍ പൊന്നമ്മയുടെ ഓര്‍മ്മ ചിത്രവുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ കവിളില്‍ കവിയൂര്‍ പൊന്നമ്മ സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്‌ജലികള്‍' -എന്ന അടിക്കുറിപ്പോടു കൂടിയാണ് മമ്മൂട്ടി ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.

നിരവധി സിനിമകളില്‍ മമ്മൂട്ടിയും കവിയൂര്‍ പൊന്നമ്മയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 'വാത്സല്യം', 'തനിയാവര്‍ത്തനം', 'തിങ്കളാഴ്‌ച നല്ല ദിവസം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല, സിനിമയ്‌ക്ക് പുറത്തും ഇവര്‍ ഹൃദ്യമായ ആത്‌മബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

മമ്മൂട്ടിയെ കവിയൂര്‍ പൊന്നമ്മ മമ്മൂസ് എന്നാണ് വിളിക്കാറ്. താന്‍ പ്രസവിക്കാത്ത ഒരു മകനാണ് മോഹന്‍ലാല്‍ എന്ന് അഭിപ്രായപ്പെട്ട പൊന്നമ്മ, മമ്മൂട്ടിയും അതുപോലെ ആണെന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് മോഹന്‍ലാലിനെ പോലെയാണ് മമ്മൂസും എന്ന് മുമ്പൊരിക്കല്‍ പൊന്നമ്മ പറഞ്ഞത് മാധ്യമശ്രദ്ധ നേടിയിരുന്നു.

'എനിക്ക് ലാലുവും മമ്മൂസും ഒരുപോലെ ആണ്. ഒരു വ്യത്യാസവുമില്ല. ലാലിന്‍റെ അമ്മയാകുന്നതിന് മുന്നേ തന്നെ താൻ മമ്മൂസിന്‍റെ അമ്മയായിട്ടാണ് വേഷമിട്ടത്.'- കവിയൂര്‍ പൊന്നമ്മ മുമ്പൊരിക്കല്‍ മമ്മൂട്ടിയോടുള്ള സ്‌ഹേനം പ്രകടിപ്പിച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു.

Also Read: 'മകന്‍ അല്ലായിരുന്നിട്ടും മകനെ പോലെ, പെറ്റമ്മയോളം സ്‌നേഹം തന്ന പ്രിയപ്പെട്ട പൊന്നമ്മ ചേച്ചി'; വിതുമ്പി മോഹന്‍ലാല്‍ - Mohanlal remembering Ponnamma

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.