എറണാകുളം: ബലാത്സംഗ കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധീഖ് കേരളത്തിൽ നിന്നും കടന്നതായി സൂചന. പ്രത്യേക അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പോലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിഞ്ഞ് സുപ്രീം കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയെടുക്കുകയാണ് സിദ്ധീഖിന്‍റെ ലക്ഷ്യം. ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് തന്നെ സിദ്ദീഖ് കൊച്ചിയില്‍ നിന്നും കടന്നിരുന്നു. അവസാനമായി സിദ്ദീഖിന്‍റെ ഫോണ്‍ ലൊക്കേഷന്‍ പാലാരിവട്ടത്തായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ടവർ ലൊക്കേഷൻ ട്രൈസ് ചെയ്യാൻ സാധ്യതയുള്ളതിനാൽ ഫോൺ എടുക്കാതെ കൊച്ചിയിൽ നിന്നും സിദ്ധിഖ് കടന്നതായാണ് സംശയിക്കുന്നത്.
രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കിയെന്ന വിമർശനം ശക്തമായതോടെയാണ് കൊച്ചി പോലീസ് നടൻ സിദ്ധീഖിനായി തെരച്ചൽ ശക്തമാക്കിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാല അന്വേഷണ സംഘം അറസ്‌റ്റിന് നീക്കം തുടങ്ങിയെങ്കിലും, ഇതിനു മുമ്പ് തന്നെ സിദ്ദീഖ് ഒളിവിൽ പോയിരുന്നതായാണ് സൂചന.
സിദ്ധീഖിനെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ ഇറക്കി വിമാന താവളങ്ങൾക്ക് കൈമാറിയിരുന്നു.
പ്രതി വിദേശത്ത് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. കൊച്ചി ആലുവയിൽ വീട്ടിൽ നിന്നും കുട്ടമശേ രിയിൽ നിന്നും മുങ്ങിയ സിദ്ധീഖിന്‍റെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തി പോലീസ് കേസെടുത്തത് സിനിമയിൽ അവസരം വാഗ്‌ധാനം ചെയ്‌ത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതേ തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണങ്ങൾക്ക്ക്ക് ശക്തി പകരുന്ന ചില തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു യുവ നടി പീഡന പരാതിയുമായി രംഗത്ത് എത്തിയത്. ഇതിനു പിന്നാലെയാണ് താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജി വെച്ചത്.