ETV Bharat / entertainment

'വാനരലോകം' എന്തുമനോഹരമാണീ ഗാനം! 'കിഷ്‌കിന്ധാ കാണ്ഡ'ത്തിലെ ആദ്യ ഗാനം - Kishkindha kandam movie song - KISHKINDHA KANDAM MOVIE SONG

'കിഷ്‌കിന്ധാ കാണ്ഡ'ത്തിലെ ആദ്യം ഗാനം പുറത്തിറങ്ങി. 'വാനരലോകം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ധാരാളം കുരങ്ങന്മാരും കാടുമുണ്ടെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു.

കിഷ്‌കിന്ധാ കാണ്ഡം സിനിമ  ആസിഫ് അലി  KISHKINDHA KANDAM MOVIE SONG  DINJITH AYYATHAN
Kishkindha Kandam movie poster (Instagram)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 7:51 PM IST

സിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിലെ ആദ്യം ഗാനം പുറത്തിറങ്ങി. ജോബ് കുര്യനും ജമീമയും ചേര്‍ന്നാണ് 'വാനരലോകം' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരന്‍റെ വരികള്‍ക്ക് മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഈണം കൊണ്ടും പശ്ചാത്തലം കൊണ്ടും മനോഹരമാണ് ഈ ഗാനം. കഥാപശ്ചാത്തലത്തില്‍ ധാരാളം കുരങ്ങന്മാരും കാടുമുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. പാട്ടിനും അതേ പശ്ചാത്തലം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം നിര്‍മിക്കുന്ന ചിത്രമാണിത്. ഫാമിലി ഇമോഷന്‍സിന് പ്രാധാന്യം നല്‍കുന്ന സസ്പെന്‍സ്-മിസ്റ്ററി സിനിമയാണിത്. റിസര്‍വ് ഫോറസ്റ്റ് പശ്ചാത്തലവും കുരങ്ങന്മാരുടെ സാന്നിധ്യവുമെല്ലാം എങ്ങനെ ഒരു കുടുംബകഥയില്‍ സ്വാധീനമുണ്ടാക്കുന്നുവെന്നതും ഈ സിനിമിയില്‍ വരുന്നുണ്ട്. ബാഹുല്‍ രമേഷ് കഥ തിരക്കഥ സംഭാഷണം ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നേരത്തെ പുറത്തു വിട്ട ചിത്രത്തിന്‍റെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read: സൂപ്പര്‍ താരങ്ങളില്ലാതെ ഓണം റിലീസുകള്‍, പ്രതീക്ഷയോടെ ടൊവിനോ, ആസിഫ് അലി, പെപ്പെ ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.