ETV Bharat / entertainment

ഉത്സവ വിരുന്നൊരുക്കി കിരൺ അബ്ബാവരത്തിൻ്റെ ക; ഗാനം ട്രെന്‍ഡിംഗില്‍

'ക'യിലെ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ ക മാസ് ജതാര എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കിരൺ അബ്ബാവരത്തിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകളോടു കൂടിയുള്ളതാണ് ഗാനം. കിരൺ അബ്ബാവരത്തിനൊപ്പം തൻവി റാമും നയനിയും ഗാനരംഗത്തിൽ നൃത്തച്ചുവടുകള്‍ വയ്‌ക്കുന്നുണ്ട്.

author img

By ETV Bharat Entertainment Team

Published : 3 hours ago

ക ഗാനം  കിരൺ അബ്ബാവരം  Kiran Abbavaraam  Ka
Ka Mass Jathara video song (ETV Bharat)

കിരൺ അബ്ബാവരം കേന്ദ്ര കഥാപാത്രമാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ 'ക മാസ് ജതാര' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കിരൺ അബ്ബാവരത്തിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകളോടു കൂടിയുള്ള ഒരു ആഘോഷ ഗാനമാണിത്.

സനാപതി ഭരദ്വാജ് പട്രൂഡുവിന്‍റെ ഗാന രചനയില്‍ സാം സിഎസിന്‍റെ സംഗീതത്തില്‍ സാം സിഎസ്, ദിവാകർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആവേശകരമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനം തിയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചേക്കാം.

തൻവി റാം ആണ് ചിത്രത്തിലെ നായിക. രാധ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൻവി റാം അവതരിപ്പിക്കുന്നത്. നയനി സരികയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കിരൺ അബ്ബാവരത്തിന് പുറമെ തൻവിയും നയനിയും ഗാനരംഗത്തിൽ നൃത്തച്ചുവടുകള്‍ വയ്‌ക്കുന്നുണ്ട്. 'മീറ്റർ', 'റൂൾസ് രഞ്ജൻ', 'വിനാരോ ഭാഗ്യമു വിഷ്‌ണു കഥ' എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്‌തനാണ് കിരൺ അബ്ബാവരം.

ഒരു പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതരായ സുജിതും സന്ദീപും ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്ത ഗോപാലകൃഷ്‌ണ റെഡ്ഡിയാണ് ഈ പാൻ ഇന്ത്യൻ സിനിമയുടെ നിര്‍മ്മാണം. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ മലയാളം പതിപ്പാണ് വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ശ്ലോക എന്‍റർടെയിന്‍മെന്‍റ്‌സാണ് 'ക'യുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്.

കലാ സംവിധാനം - സുധീർ മചാർല, മേക്കപ്പ് - കൊവ്വട രാമകൃഷ്‌ണ, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, ആക്ഷൻ - റിയൽ സതീഷ്, റാം കൃഷ്‌ണൻ, ഉയ്യാല ശങ്കർ, ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, സംഗീതം - സാം സിഎസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - ക പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: റിലീസിനൊരുങ്ങി കിരൺ അബ്ബാവരത്തിൻ്റെ ക; പുതിയ അപ്‌ഡേറ്റ് പുറത്ത് - KA movie overseas distribution

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.