ETV Bharat / entertainment

സ്വതന്ത്ര സംവിധായകനാണോ? സർക്കാരിന്‍റെ സി സ്പേസ് ഒടിടിയിൽ സ്വന്തം സിനിമ പ്രദർശിപ്പിക്കാം, എങ്ങനെ... - C Space invites movies

കൈയിൽ സിനിമയുണ്ടെങ്കിൽ സർക്കാർ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച് പ്രദർശിപ്പിക്കാൻ കഴിയും.

KERALA GOVERNMENT OTT PLATFORM  C SPACE OTT  കേരള സർക്കാരിന്‍റെ ഒടിടി പ്ലാറ്റഫോം  സി സ്പേസ് ഒടിടി സിനിമ
C Space OTT platform logo (ETV Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 8:06 PM IST

തിരുവനന്തപുരം : സ്വതന്ത്ര സിനിമ സംവിധായകരാണോ നിങ്ങൾ? സ്വന്തം സിനിമ പൂർത്തിയാക്കിയ ശേഷവും പ്രദർശനത്തിന് വേദി ലഭിക്കാതെയുള്ള അലച്ചിലും അനിശ്ചിതത്വവും എല്ലാ സിനിമക്കാരുടെയും പൊതു അനുഭവമാണ്. കൈയിൽ സിനിമയുണ്ടെങ്കിൽ സർക്കാർ ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെ സിനിമ പ്രദർശിപ്പിക്കാൻ കഴിയും. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച് ആർക്ക് വേണമെങ്കിലും ഇന്ന് സ്വന്തം സിനിമ സർക്കാർ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസിൽ പ്രദർശിപ്പിക്കാനാകും.

സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയോ പുരസ്‌കാര നേട്ടമോ സ്വന്തമാക്കിയ സിനിമകൾക്ക് ഗൂഗിൾ ഫോംസ് പൂരിപ്പിച്ച് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതിയാകും. https://docs.google.com/forms/d/e/1FAIpQLSdkytWih3uREG_tB9pSJ9w5fOWaLuf1zly5L6YYkLaCc-p_-w/viewform എന്ന ലിങ്കിൽ അപേക്ഷകൾ സമർപ്പിക്കാം.

മേളയിൽ പങ്കെടുക്കാത്തവർക്കും അപേക്ഷിക്കാം : ചലച്ചിത്ര മേളകളിൽ പങ്കെടുക്കാത്തവർക്കും സി സ്പേസിൽ സ്വന്തം സിനിമയ്‌ക്കൊരിടം കണ്ടെത്താൻ സാധിക്കും. 3 ക്യൂറേറ്റർമാർ അടങ്ങുന്ന സംഘമാകും അപേക്ഷകരുടെ സിനിമ കാണുക. തുടർന്ന് അപേക്ഷിച്ച സിനിമകൾക്ക് ഇവർ മാർക്കിടും. സിനിമകളുടെ തെരഞ്ഞെടുപ്പിനായി 60 പേരടങ്ങുന്ന പാനലിനാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപം നൽകിയിട്ടുള്ളത്.

സിനിമ കണ്ട ശേഷം ക്യൂറേറ്റർമാർ നൽകിയ മാർക്കിന്‍റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. സിനിമയുടെ ആദ്യ രംഗം, ക്ലൈമാക്‌സ് രംഗം, സംവിധായകൻ താത്പര്യമുള്ള മറ്റ് രംഗങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാൻ മുകളിൽ നൽകിയ ലിങ്കിലൂടെ സാധിക്കും. സിനിമ സി സ്പേസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മൂന്ന് മാസം കൂടുമ്പോൾ നിർമാതാവിന് സർക്കാർ നിശ്ചിത തുക പ്രതിഫലമായി നൽകും.

മാർച്ച്‌ 7-ന് ആയിരുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം എന്ന നിലയിൽ സി സ്പേസ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം 150 ഓളം അപേക്ഷകരാണ് സ്വന്തം സിനിമ പ്രദർശിപ്പിക്കാൻ ചലച്ചിത്ര വികസന കോർപ്പറേഷനെ സമീപിച്ചതെന്ന് സി സ്പേസിന്‍റെ കണ്ടന്‍റ് പ്രോക്യൂർമെന്‍റ് ചുമതല വഹിക്കുന്ന അതുല്യ പ്രകാശൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇതിൽ 56 എണ്ണം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 7 ഡോക്യുമെന്‍ററികളും 4 ഹ്രസ്വ ചിത്രങ്ങളും 44 സിനിമകളുമാണ് ഇത്‌ വരെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ 3 സിനിമകളും ഒരു ഡോക്യുമെന്‍ററിയും തെരഞ്ഞെടുപ്പ് നടപടി ക്രമത്തിലാണെന്നും അതുല്യ പറഞ്ഞു.

Also Read : പലസ്‌തീന്‍ ജനതയ്‌ക്ക് ഐക്യദാർഢ്യം; കാനില്‍ 'തണ്ണിമത്തനുമായി' കനി കുസൃതി - Kani Kusruti Watermelon Bag

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.