ETV Bharat / entertainment

ഹണ്ടേഴ്‌സ്‌ കമാന്‍ഡുമായി നാനി; അർജുൻ സർക്കാരെ പരിചയപ്പെടുത്തി ഹിറ്റ് 3 സ്‌നീക്ക് പീക്ക് - Hit 3 release - HIT 3 RELEASE

ഹിറ്റ് 3ല്‍ അർജുൻ സർക്കാർ എന്ന ശക്തമായ കഥാപാത്രമായി നാനി. നാനിയുടെ 32-ാമത് ചിത്രം കൂടിയാണിത്. സിനിമയുടെ സ്‌നീക്ക് പീക്ക് പുറത്ത്.

HIT 3  SNEAK PEEK INTRODUCING ARJUN SARKAR  HIT 3 SNEAK PEEK  ഹിറ്റ് 3
Hit 3 (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 5, 2024, 2:20 PM IST

തെലുഗു സൂപ്പര്‍ താരം നാനിയുടെ ഏറ്റവും പുതിയ പ്രോജക്‌ടാണ് 'ഹിറ്റ് 3'. ചിത്രത്തിന്‍റെ സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. 'ഹണ്ടേഴ്‌സ് കമാൻഡ്' എന്ന പേരിലാണ് അണിയറപ്രവര്‍ത്തകര്‍ 'ഹിറ്റ് 3'യുടെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടത്.

2.10 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്കില്‍ നാനി തന്നെയാണ് ഹൈലൈറ്റാകുന്നത്. നാനിയുടെ കഥാപാത്രത്തെ വെളിപ്പെടുത്തന്നതാണ് വീഡിയോ. അർജുൻ സർക്കാർ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുക. നാനിയുടെ 32-ാമത് ചിത്രം കൂടിയാണ് 'ഹിറ്റ് 3'.

2025 മെയ് ഒന്നിന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും. ഡോക്‌ടർ ശൈലേഷ് കൊലാനു ആണ് സിനിമയുടെ രചനയും സംവിധാനവും. വാൾ പോസ്‌റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിയും യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിര്‍മാണം. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും കാർത്തിക ശ്രീനിവാസ് ആർ ചിത്രസംയോജനവും നിര്‍വഹിക്കും. മിക്കി ജെ മേയർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.

കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, ശബ്‌ദമിശ്രണം - സുരൻ ജി, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ചീഫ് കോ-ഡയറക്‌ടർ - വെങ്കട്ട് മദ്ദിരാല, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, വിഎഫ്എക്‌സ്‌ സൂപ്പർവൈസർ - വിഎഫ്‌എക്‌സ്‌ ഡിടിഎം, ഡിഐ - ബീ2എച്ച് സ്‌റ്റുഡിയോസ്, കളറിസ്‌റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: നാനിയുടെ പാൻ ഇന്ത്യൻ ചിത്രം 'സൂര്യാസ് സാറ്റർഡേ'; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത് - SURYAS SATURDAY SPECIAL VIDEO

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.