ETV Bharat / entertainment

'തുടങ്ങിയത് ഞാനാണെങ്കിൽ തീർക്കാനും എനിക്കറിയാം'; കടകൻ ട്രെയിലർ പുറത്ത് - Kadakan Movie trailer

ഹക്കീം ഷാജഹാൻ നായകനാകുന്ന 'കടകൻ' മാർച്ച് 1 ന് തിയേറ്ററുകളിലേക്ക്

ഹക്കീം ഷാജഹാൻ കടകൻ റിലീസ്  കടകൻ ട്രെയിലർ  Hakkim Shah starerr Kadakan  Kadakan Movie trailer  Kadakan release
Kadakan trailer
author img

By ETV Bharat Kerala Team

Published : Feb 20, 2024, 5:54 PM IST

ക്കീം ഷാജഹാൻ നായകനാകുന്ന 'കടകൻ' സിനിമയുടെ ട്രെയിലർ പുറത്ത് (Kadakan Movie's trailer out). ദുല്‍ഖര്‍ സൽമാനാണ് 'കടക'ന്‍റെ ട്രെയിലർ പുറത്തുവിട്ടത്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഈ ഫാമിലി എന്‍റർടെയിനർ ചിത്രം നവാഗതനായ സജിൽ മമ്പാടാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത് (Hakkim Shah starerr Kadakan).

  • " class="align-text-top noRightClick twitterSection" data="">

'കടകൻ' സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന, പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗ്രാമീണത പശ്‌ചാത്തലമാക്കുന്ന ചിത്രം അത്യുഗ്രൻ മാസ് ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണെന്ന് ഈ ട്രെയിലർ വ്യക്തമായ സൂചന നൽകുന്നുണ്ട്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും ഒപ്പം നല്ല നാടൻ തല്ലും 'കടക'നിൽ ഉടനീളം ഉണ്ടാകുമെന്നുറുപ്പ്.

ഏതായാലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ട്രെയിലറിന്‍റെ മേക്കിങ്. മികച്ച തിയേറ്റർ അനുഭവം 'കടകൻ' സമ്മാനിക്കുമെന്ന ഉറപ്പും ട്രെയിലർ നൽകുന്നു. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്‌ഠൻ ആർ ആചാരി, സിനോജ് വർഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന അഭിനേതാക്കൾ. മാർച്ച് 1 ന് 'കടകൻ' തിയേറ്ററുകളിൽ റിലീസിനെത്തും.

ഖലീൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ബോധിയും എസ് കെ മമ്പാടും ചേർന്നാണ്. ഗോപി സുറാണ് 'കടകൻ' സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജാസിൻ ജസീൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദാണ്.

പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശരൻ, സൗണ്ട് ഡിസൈൻ : ജിക്കു, റി-റെക്കോർഡിംങ് മിക്‌സർ : ബിബിൻ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബിച്ചു, ആക്ഷൻ : ഫീനിക്‌സ്‌ പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം : റാഫി കണ്ണാടിപറമ്പ, മേക്കപ്പ് : സജി കാട്ടാക്കട, ഗാനങ്ങൾ : ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി : റിഷ്‌ദാൻ, അനഘ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ : ബാബു നിലമ്പൂർ, വി.എഫ്‌.എക്‌സ്‌ & ടൈറ്റിൽ ആനിമേഷൻ : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് : എസ്ബികെ ഷുഹൈബ്, സെക്കൻഡ് യൂണിറ്റ് ഡിഒപി : ടി ഗോപാൽകൃഷ്‌ണ, പബ്ലിസിറ്റി ഡിസൈൻ : കൃഷ്‌ണപ്രസാദ് കെ വി എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ' മാർച്ച് 1 ന് തിയേറ്ററുകളില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.