ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടനും ഗായകനും സംഗീത സംവിധായകനുമായ ജി.വി പ്രകാശും ഗായിക സൈന്ധവിയും വിവാഹമോചിതരാകുന്നുവെന്നത്. 11 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാൻ തീരുമാനിച്ചത്. ഇപ്പോഴിതാ വേര്‍പിരിയലിന് ശേഷം ആദ്യമായി ഒരു വേദിയിലെത്തിയിരിക്കുകയാണ് ജി.വി. പ്രകാശ് കുമാറും സൈന്ധവിയും. മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
'പിറൈ തേടും' എന്ന പാട്ട് സൈന്ധവി ആലപിക്കുകയും അതിനനുസരിച്ച് ജി.വി. പ്രകാശ് പിയാനോ വായിക്കുകയും ചെയ്‌തു. ഇരുവരും വേദി പങ്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ നിമിഷനേരങ്ങള്‍ക്കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
Concealed emotions .
— Sathish VJ ✨💫 (@S_A_T_H_I_S) December 8, 2024
Lyrics and reality ❤️🩹❤️🩹.#GVPrakash #saindhavi #piraithedum pic.twitter.com/vVLHZulDUB
2011 ല്‍ പുറത്തിറങ്ങിയ മയക്കം എന്ന സിനിമയിലെ ഗാനമാണ് പിറൈ തേടും. ഇതിന് സംഗീതമൊരുക്കിയത് ജി.വി. പ്രകാശ് ആണ്. സൈന്ധവിയും ജി.വി. പ്രകാശും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ഇപ്പോള്‍ വേദിയില്‍ ഇരുവരും ഒരുമിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലേഷ്യയിലെ സംഗീത പരിപാടിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടയില്‍ സൈന്ധവി മകളെ ജി.വി. പ്രകാശിന്‍റെ അടുത്തേക്ക് അയച്ചിരുന്നു. വേദിയില്‍ മകളെ ചേര്‍ത്ത് പിടിച്ചാണ് ജി.വി പ്രകാശ് ഈ പാട്ട് പാടി പരിശീലിച്ചത്. അതിന്‍റെ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2024 മേയ് മാസത്തിലാണ് വിവാഹമോചിതരാകുന്നുവെന്ന് സൈന്ധവിയും ജി.വി പ്രകാശും പരസ്യ പ്രഖ്യാപനം നടത്തിയത്.
ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.
2013 ലായിരുന്നു ജി.വി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹം. ഇരുവരും സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു. അന്‍വി എന്ന മകള്‍ ഉണ്ട്.
എ ആര്‍ റഹ്മാന്‍റെ സഹോദരി പുത്രനാണ് ജി.വി. പ്രകാശ്. റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ജെന്‍റില്‍മാന്‍ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് സംഗീതസംവിധായകനായും നടനായും ജി.വി പ്രകാശ് പേരെടുത്തു.
Also Read:താരിണിയെ ചേര്‍ത്ത് ചുംബിച്ച് കാളിദാസ്, വിവാഹ ഫോട്ടോകള്‍ വൈറല്‍; മനം നിറഞ്ഞ് ജയറാമും പാര്‍വതിയും