ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു. 'അഭിരാമി' എന്ന ചിത്രത്തിലാണ് താരം ടൈറ്റിൽ റോളിൽ എത്തുന്നത്. ഈ സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന സിനിമയാണ് 'അഭിരാമി'.
മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. എം ജെ എസ് മീഡിയ, സ്‌പെക്‌ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്‌ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് നിര്‍മാണം. ജൂൺ ഏഴിന് 'അഭിരാമി' തിയേറ്ററുകളിൽ എത്തും.
ഹരികൃഷ്‌ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി എന്നിവരും ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ട്. നവീന്‍ ഇല്ലത്ത്, അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്‌തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്‌ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് 'അഭിരാമി'യിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രാഹകനായ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സിബു സുകുമാരനാണ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പാര്‍ഥന്‍, അസോസിയേറ്റ് ഡയറക്‌ടർ - ഷറഫുദ്ദീന്‍.
ALSO READ: 'സെക്‌സ് എജ്യുക്കേഷൻ' മുതൽ 'ഖുഫിയ' വരെ; പ്രൈഡ് മന്ത് ആഘോഷിക്കാം ഈ നെറ്റ്‌ഫ്ലിക്‌സ് ചിത്രങ്ങൾക്കൊപ്പം