സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക് തൊഴിലിടങ്ങളിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരാതിയായി അറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തു വിട്ട് ഫെഫ്‌ക. 8590599946 എന്ന നമ്പറിലേക്കാണ് പരാതികള്‍ അറിയിക്കേണ്ടത്. പരാതി ടെക്‌സ്‌റ്റ് മെസേജ് ആയോ വാട്‌സ് ആപ്പ് നമ്പറിലേക്ക് വിളിച്ചോ പരാതികള്‍ അറിയിക്കാം. ഇതേസമയം പരാതികള്‍ സ്വീകരിക്കുന്നതും ആവശ്യമായ നടപടിക്രമങ്ങളിലേക്ക് നയിക്കുന്നതും സ്‌ത്രീകളുടെ നേതൃത്വത്തില്‍ തന്നെയായിരിക്കുമെന്നും ഫെഫ്‌ക അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഫെഫ്‌ക പങ്കുവച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളും സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നമ്പര്‍ ഫെഫ്‌ക പുറത്തു വിട്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹേമകമ്മിറ്റിക്ക് പിന്നാലെ ഫെഫ്‌കയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല സംവിധായകന്‍ ആഷിഖ് അബു ഫെഫ്‌കയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് സ്‌ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ പ്രത്യേക നമ്പര്‍ ഒരുക്കിയത്.
ഫെഫ്‌ക പങ്കുവച്ച കുറിപ്പ്
ഒരു സന്തോഷ വാർത്ത
----------------------
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഫെഫ്ക കൊച്ചിയിൽ സംഘടിപ്പിച്ച നാലുനാൾ നീണ്ടുനിന്ന അവലോകന , തുറന്ന് പറച്ചിൽ യോഗങ്ങളിലൂടെ രൂപപ്പെടുത്തിയ 41 പേജുള്ള പഠന റിപ്പോർട്ടിലെ സംഘടനാ നിർദ്ദേശങ്ങൾ ഓരോന്നായി യാഥാർഥ്യമാകുകയാണ് .
സിനിമ - സീരിയൽ രംഗത്ത് സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള പ്രയാസങ്ങൾ , അവർക്ക് തന്നെ CORE COMMITTEE OF WOMEN IN FEFKA യുടെ *85905 99946* എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് വിളിച്ചോ മെസേജ് അയച്ചോ അറിയിക്കാവുന്നതാണ് . പരാതികൾ സ്വീകരിക്കുന്നതും ആവശ്യമായ നടപടിക്രമങ്ങളിലേക്ക് നയിക്കുന്നതും സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും .
ഒപ്പമുണ്ട് ,
എപ്പോഴും ഫെഫ്ക.