ETV Bharat / entertainment

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വര്‍ഗീസിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി - ED SEIZES DHANYA MARY ASSETS

ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നും പണം വാങ്ങി എന്നാണ് ആരോപണം.

FLAT SCAM CASE DHANYA MARY VARGHESE  DHANYA MARY VARGHESE ACTRESS  ധന്യമേരി വര്‍ഗീസ് ഇഡി അന്വേഷണം  ഫ്ലാറ്റ് തട്ടിപ്പ് കേസ് ധന്യമേരി
ED SEIZES ACTRESS DHANYA MARY VARGHESE ASSETS (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 29, 2024, 7:13 PM IST

കൊച്ചി: നടിയും ബിഗ്ബോസ് താരവുമായ ധന്യമേരി വര്‍ഗീസിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് നടിയുടെയും കുടുംബത്തിന്‍റെയും തിരുവനന്തപുരം പേരൂര്‍ക്കടയിലുള്ള 1.56 കോടി രൂപയുടെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്. ജോണിന്‍റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്‍റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി.

ഇതുമായി ബന്ധപ്പെട്ട കേസില്‍ 2016 ല്‍ ധന്യയും, ഭര്‍ത്താവും നടനുമായ ജോണും അറസ്‌റ്റിലായിരുന്നു. ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നും പണം വാങ്ങിയ ശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാത്തതാണ് കേസ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2011 മുതല്‍ നഗരത്തിലെ വിവിധ പ്രൊജക്‌ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും 100 കോടി രൂപയും അമിത പലിശ നല്‍കാമെന്ന് പറഞ്ഞ് 30 കോടി രൂപയും ആളുകളില്‍ നിന്ന് തട്ടിയെടുത്തെന്നുമാണ് നടിക്കെതിരെയുള്ള പരാതി.

ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്‌റ്റ്, സെലേന്‍ അപ്പാര്‍ട്ട്മെന്‍റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്‌ഞ്ചല്‍ വുഡ് എന്നി പദ്ധതികളായിരുന്നു നടിയുടെ വാഗ്‌ദാനം.

Also Read:വെട്ടിച്ചത് 60 കോടി;നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.