ETV Bharat / entertainment

'ഡബിൾ ഐ സ്‌മാർട്ടി'ലെ ദേസി-പാർട്ടി ഗാനം പുറത്ത്; 'മാർ മുന്താ ചോട് ചിന്ട' ലിറിക് വീഡിയോ - Double iSmart Lyrical Song Released

റാം പൊത്തിനേനി പ്രധാന വേഷത്തിൽ എത്തുന്ന 'ഡബിൾ ഐ സ്‌മാർട്ടി'ലെ 'മാർ മുന്താ ചോട് ചിന്ട' ലിറിക് വീഡിയോ റിലീസ് ചെയ്‌തു

RAM POTHINENI STARRER DOUBLE ISMART  MAAR MUNTHA CHOD CHINTHA SONG  DOUBLE ISMART MOVIE SONG  ഡബിൾ ഐ സ്‌മാർട്ട്‌ ഗാനം പുറത്ത്
DOUBLE ISMART LYRICAL SONG RELEASED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 18, 2024, 4:12 PM IST

തെലുഗു സൂപ്പർ താരം റാം പൊത്തിനേനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഡബിൾ ഐ സ്‌മാർട്ട്'. തെലുഗു സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്‌ത ചിത്രം ഈ വർഷം ഓഗസ്‌റ്റ് 15 ന് ആഗോള റിലീസായി എത്തുന്നത്. ഡബിൾ ഐ സ്‌മാർട്ടിലെ രണ്ടാമത്തെ ഗാനമായ 'മാർ മുന്താ ചോട് ചിന്ട' ഇപ്പോൾ റിലീസ് ചെയ്‌തിട്ടുണ്ട്. ദേസി-പാർട്ടി ഗാനമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്‍റെ ലിറിക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ച്, കീർത്തന ശർമ്മ എന്നിവർ ചേർന്നാണ്. കാസർല ശ്യാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നേരത്തെ ഈ ചിത്രത്തിലെ ആദ്യ ഗാനമായ സ്‌റ്റെപ് മാർ ലിറിക് വീഡിയോ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്‌തിരുന്നു.

ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്‌പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പുരി കണക്‌ട്‌സിന്‍റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്‌തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്.

തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ ഐ സ്‌മാർട്ട്‌ പ്രേക്ഷകരുടെ മുന്നിലെത്തുക. ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്‌സ്‌ ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ, റിയൽ സതീഷ്. സൗണ്ട് ഡിസൈനർ: ജസ്‌റ്റിൻ ജോസ്, കാസ്, കോ-ഡയറക്‌ടർ: ജിതേൻ ശർമ എന്നിവരാണ്. പിആർഒ: ശബരി.

ALSO READ: കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും; 'മെയ്യഴകൻ' റിലീസ് പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.