ETV Bharat / entertainment

ടൊവിനോയ്ക്ക്‌ പിറന്നാൾ സമ്മാനവുമായി ടീം 'അന്വേഷിപ്പിൻ കണ്ടെത്തും' ; ബർത്ത്ഡേ മാഷപ്പ് പുറത്തുവിട്ടു - Anweshippin kandethum

Birthday Gift to Tovino Thomas : ടൊവിനോയ്‌ക്ക് ഇന്ന് പിറന്നാള്‍, ആശംസാ വീഡിയോയുമായി അന്വേഷിപ്പിന്‍ കണ്ടെത്തും ടീം

Anweshippin kandethumm  Birthday Mashap  ടൊവിനോ തോമസ്  അന്വേഷിപ്പിൻ കണ്ടെത്തും
Birthday Mashap released by Anweshippin kandethumm team for Tovino as Birthday gift
author img

By ETV Bharat Kerala Team

Published : Jan 21, 2024, 1:19 PM IST

Updated : Jan 21, 2024, 1:57 PM IST

എറണാകുളം : അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ടൊവിനോ തോമസിന് ജന്മദിനാശംസകൾ നേർന്ന് ടീം 'അന്വേഷിപ്പിൻ കണ്ടെത്തും'. താരത്തിന്‍റെ പിറന്നാൾ ആവേശത്തോടെ ആഘോഷിക്കാനൊരുങ്ങുന്ന ആരാധകർക്ക് ​അപ്രതീക്ഷിത ട്രീറ്റെന്നോണം എത്തിയ മാഷപ്പ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലൊന്നടങ്കം വൈറലായിരിക്കുകയാണ്. 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ ലൊക്കേഷനിലെ വിഷ്വൽസ് ചേർത്തുകൊണ്ടാണ് ഈ മനോഹര മാഷപ്പ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി ഒന്‍പതിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും നിർണായകമായ സിനിമയാണ്.

അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസറും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. റിലീസ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിൽ മില്യൺ വ്യൂസും കടന്ന ടീസർ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ ഈണവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ശബരി.

Last Updated : Jan 21, 2024, 1:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.