ETV Bharat / entertainment

സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന ലിങ്കൻ ; 'നടന്ന സംഭവ'ത്തിന്‍റെ പ്രൊമോ ഗാനം പുറത്ത് - Nadanna Sambavam Promo Song

author img

By ETV Bharat Kerala Team

Published : Apr 18, 2024, 2:05 PM IST

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിലെത്തുന്ന 'നടന്ന സംഭവം' മെയ് ഒൻപതിന് തിയേറ്ററുകളിലേക്ക്

NADANNA SAMBAVAM MOVIE UPDATE  നടന്ന സംഭവം പ്രൊമോ ഗാനം  NADANNA SAMBAVAM RELEASE  MALAYALAM NEW RELEASES
Nadanna Sambavam

മ്മുടെയെല്ലാം സ്വകാര്യ ജീവിതം അത്ര സ്വകാര്യമാണോ ?. സ്വകാര്യതയിലേക്ക് എപ്പോൾ വേണമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നേക്കാവുന്ന ഒരു മഞ്ഞപ്പത്രക്കാരൻ, അതാണ് ലിങ്കൻ. വാർത്തകൾ സൃഷ്‌ടിക്കാനും വളച്ചൊടിക്കാനും കഴിയുന്ന ലിങ്കൻ ഒപ്പിക്കുന്ന ​ഗുലുമാലുകളുടെ കാഴ്‌ചകളുമായി 'നടന്ന സംഭവം' സിനിമയുടെ പ്രൊമോഷൻ ഗാനം പുറത്തിറങ്ങി. ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമയിൽ സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്.

ഏറെ കൗതുകമുണർത്തുന്നതും ജിജ്ഞാസയേറ്റുന്നതുമാണ് 'നടന്ന സംഭവ'ത്തിന്‍റെ പ്രൊമോ ഗാനം. അങ്കിത് മേനോനാണ് ഈ ഗാനത്തിന്‍റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശബരീഷ് വർമ്മയുടേതാണ് വരികൾ. പാടിയിരിക്കുന്നതും ശബരീഷ് തന്നെ.

  • " class="align-text-top noRightClick twitterSection" data="">

വിഷ്‌ണു നാരായൺ ആണ് വേറിട്ട പ്രമേയത്തിൽ എത്തുന്ന 'നടന്ന സംഭവം' സിനിമയുടെ സംവിധായകൻ. ടൊവിനോ തോമസ് നായകനായ 'മറഡോണ' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അനൂപ് കണ്ണൻ സ്റ്റോറീസിന്‍റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ, എന്നിവർ ചേർന്നാണ് 'നടന്ന സംഭവം' നിർമ്മിച്ചിരിക്കുന്നത്. അടുത്ത മാസം (മെയ്) ഒൻപതിന് ചിത്രം തിയേറ്ററുകളിൽ എത്തും.

അതേസമയം തലയിലൊരു സിസിടിവി ക്യാമറയുമായി നടക്കുന്ന ലിങ്കനെ പ്രൊമോ വീഡിയോയിൽ കാണാം. ഈ കാലഘട്ടത്തിലെ പലതിന്‍റെയും പ്രതീകം കൂടിയാണിത്. ​​ആളുകളെ തമ്മിലടിപ്പിക്കാനും അവർക്കിടയിൽ തെറ്റിദ്ധാരണ പടർത്താനും കഴിവുള്ളവനാണ് അയാൾ. പക്ഷെ അയാളുടെ വാർത്തകളിൽ എവിടെയും യഥാർഥത്തിൽ നടന്ന സംഭവം ഉണ്ടാകില്ല.

ഫാമിലി- കോമഡി ജോണറിലാണ് 'നടന്ന സംഭവം' ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഒരു വില്ലയിൽ താമസിക്കുന്ന ആളുകൾക്കിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രം നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉണ്ണി എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു.

ജോണി ആന്‍റണി, ശ്രുതി രാമചന്ദ്രൻ, ലിജോ മോൾ, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്‌തൾ അവ്‌ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. രാജേഷ് ​ഗോപിനാഥൻ ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. മാനുവൽ ക്രൂസ് ഡാർവിൻ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. പി ആർ ഒ - മഞ്ജു ഗോപിനാഥ്.

ALSO READ: ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് ചിത്രം 'നടന്ന സംഭവം', ടൈറ്റിലും മോഷന്‍ പോസ്‌റ്ററും പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.