ETV Bharat / entertainment

മലയാള സിനിമ നിയന്ത്രിക്കുന്ന ആ 15 അംഗ പവര്‍ ഗ്രൂപ്പില്‍ ആരൊക്കെ? - Ban in cinema by Hema Committee - BAN IN CINEMA BY HEMA COMMITTEE

ആ 15 അംഗ പവര്‍ ഗ്രൂപ്പില്‍ ആരൊക്കെ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ മലയാള സിനിമ നിയന്ത്രിക്കുന്ന 15 പേരെ കുറിച്ച് ഊഹാപോഹങ്ങള്‍ സജീവം

HEMA COMMITTEE REPORT  BAN IN CINEMA  POWER GROUP IN MALAYALAM CINEMA  പവര്‍ ഗ്രൂപ്പ്
Hema Committee report (Facebook Official)
author img

By ETV Bharat Entertainment Team

Published : Aug 20, 2024, 3:14 PM IST

Updated : Aug 20, 2024, 4:54 PM IST

തിരുവനന്തപുരം: മലയാള സിനിമയില്‍ പല നടീ നടന്‍മാര്‍ക്കും സംവിധായകര്‍ക്കും അപ്രഖ്യാപിതവും നിയമ വിരുദ്ധവുമായ വിലക്കുകള്‍ നേരിടേണ്ടി വന്നത് മുന്‍പും ചര്‍ച്ചയായിട്ടുള്ളതാണ്. നടന്‍ തിലകനും സംവിധായകന്‍ വിനയനുമൊക്കെ അത്തരത്തില്‍ മലയാള സിനിമയില്‍ വിലക്ക് നേരിട്ടിട്ടുള്ളവരാണ്. എന്നാല്‍ ആരെയും വിലക്കിയിട്ടില്ലെന്നായിരുന്നു അന്ന്‌ മലയാള സിനിമയിലെ പ്രമുഖ നടന്‍മാരുടെയും പ്രമുഖ സംഘടനകളുടെയും നിലപാട്.

അതേസമയം അത്തരത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അനധികൃതവും നിയമവിരുദ്ധവുമായ വിലക്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഹേമ കമ്മിറ്റി. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആ 15 അംഗ പവര്‍ ഗ്രൂപ്പിനെ തനിക്കറിയാമെന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വിനയന്‍ മാധ്യമങ്ങളോടു തുറന്നടിച്ചു.

HEMA COMMITTEE REPORT  BAN IN CINEMA  POWER GROUP IN MALAYALAM CINEMA  പവര്‍ ഗ്രൂപ്പ്
Ban in cinema by Hema Committee report (ETV Bharat)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ 125-ാം പേജിലാണ് മലയാള സിനിമയിലെ നിയമ വിരുദ്ധ വിലക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇത്തരത്തിലുള്ള വിലക്കുകളെ കുറിച്ച് കമ്മിറ്റിക്ക് തെളിവു തന്നതില്‍ ഭൂരിഭാഗവും പുരുഷന്‍മാരായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന 10-15 പേരുടെ ഒരു പവര്‍ ഗ്രൂപ്പാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. കമ്മിറ്റിക്കു വാക്കാലും മറ്റ്‌ രീതികളിലും ലഭിച്ച തെളിവു പ്രകാരം മലയാള സിനിമയിലെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ ചില പ്രമുഖ നടന്‍മാര്‍ക്കാണ് മലയാള സിനിമയുടെ പൂര്‍ണ നിയന്ത്രണമെന്ന് മാത്രമല്ല, ഇവര്‍ വാരിക്കൂട്ടിയ സമ്പത്തിനും പ്രശസ്‌തിക്കും കയ്യും കണക്കുമില്ല.

പ്രമുഖരായ പല നടന്‍മാര്‍ക്കും ഇത്തരത്തില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്ക് ഏര്‍പ്പെടുത്തുന്നതിന്‌ ഗൗരവമായ കാരണങ്ങളൊന്നും വേണമെന്നില്ല. ഈ 15 അംഗ പവര്‍ഗ്രൂപ്പില്‍ ആര്‍ക്കെങ്കിലും ഒരു സിനിമാ പ്രവര്‍ത്തകന്‍റെ പെരുമാറ്റത്തില്‍ അനിഷ്‌ടം തോന്നിയാല്‍ മതി, വിലക്കിനു കാരണമായി. പവര്‍ ഗ്രൂപ്പിലെ ഒരംഗത്തിന്‍റെ അതൃപ്‌തിക്ക് കാരണമായാല്‍ ഈ 15 അംഗങ്ങളും കൈകോര്‍ത്തായിരിക്കും.

ഒരു നടനെയോ ഒരു സംവിധായകനെയോ ഒരു നിര്‍മ്മാതാവിനെയോ വിലക്കുക. നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് കൊടുക്കാന്‍ അധികാരപ്പെട്ട ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അങ്ങേയറ്റത്തെ മുന്‍ വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഒരു സിനിമയുടെ റിലീസ് നിസാരമായി തടഞ്ഞു വയ്ക്കാന്‍ കഴിയും. ഒരു താരത്തിന് രണ്ട് വര്‍ഷത്തോളം വിലക്കേര്‍പ്പെടുത്തുകയും അദ്ദേഹത്തിന് 20 ലക്ഷം പിഴയേര്‍പ്പെടുത്തുകയും ചെയ്‌ത സംഭവവുമുണ്ടായിട്ടുണ്ട്.

സിനിമയില്‍ കരാര്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടതിന്‍റെ അപ്രീതിയില്‍ ഒരു നടന്‍ വിലക്ക് നേരിട്ടു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് ഒരു ഹിന്ദി സിനിമയില്‍ അവസരം ലഭിച്ചു. ഉടനെ ഈ പവര്‍ ഗ്രൂപ്പ് സംവിധായകനെ വിളിച്ച് അദ്ദേഹത്തിന് അമ്മ സംഘടനയുടെ വിലക്കുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ അവസരം കളയാന്‍ ശ്രമിച്ചു. പക്ഷേ സംവിധായകന്‍ ഉറച്ചു നിന്നതിനാല്‍ അദ്ദേഹത്തിന് ഹിന്ദി സിനിമയില്‍ അവസരമൊരുങ്ങി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഥവാ നടന്‍മാരുടെ അന്തകന്‍

സിനിമകളില്‍ നിന്ന് നടന്‍മാരെ അകറ്റി നിര്‍ത്തുന്നതില്‍ ക്രൂരമായ പങ്കുവഹിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണെന്ന് കമ്മിറ്റിക്ക് മൊഴി ലഭിച്ചു. സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്ന് ഒരു സിനിമയുടെ നടീനടന്‍മാരെ നിശ്ചയിച്ച ശേഷം ഇവരെ ഉറപ്പാക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഏല്‍പ്പിക്കും. ഇതില്‍ ഏതെങ്കിലും വ്യക്തിയോട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് താത്‌പര്യമില്ലേല്‍ പണി പാളും. അവര്‍ക്ക് സമയമില്ലെന്നോ അല്ലെങ്കില്‍ എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയാണെന്നും പ്രൊഡ്യൂസറെ അറിയിക്കും. അല്ലെങ്കില്‍ ഈ നടന്‍ പ്രശ്‌നക്കാരാണെന്നോ, സമയത്ത് സെറ്റില്‍ എത്താറില്ലെന്നോ അല്ലെങ്കില്‍ മീ റ്റൂ വ്യക്തിയാണെന്നോ നിര്‍മ്മാതാവിനെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കും.

Also Read: 'റിപ്പോര്‍ട്ടിലുള്ളത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യങ്ങള്‍, അതിലെ ഓരോ വരികളും ഓരോരുത്തരുടെയും അനുഭവങ്ങള്‍': ബീന പോള്‍ - BINA PAUL REACTS TO HEMA COMMITTEE

Last Updated : Aug 20, 2024, 4:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.